അലനല്ലൂർ: മുസ്ലിം ലീഗ് അലനല്ലൂർ മേഖലാ കമ്മിറ്റി കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എൻ. ഹംസ സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പി ച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കളത്തിൽ അബ്ദുള്ള അനുസ്മര ണ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് മേഖലാ പ്രസിഡൻ്റ് ബഷീർ തെക്കൻ അധ്യക്ഷത വഹിച്ചു. മുണ്ടത്ത് പള്ളി മഹല്ല് ഖാസി സി.മുഹമ്മദ് കുട്ടി ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ.ടി.എ സിദ്ധീഖ്, റഷീദ് ആലായൻ, കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി കെ.ഹംസ, മുസ് ലിം ലീഗ് മണ്ഡലം ഭാരവാഹികളായ തച്ചമ്പറ്റ ഹംസ, ആലായ ൻ മുഹമ്മദലി, മേഖലാ ഭാരവാഹികളായ പി.അലി ഹാജി, കെ.ഉസ്മാ ൻ, ആലായൻ സൈനുദ്ധീൻ, ടി.കെ കുഞ്ഞൂട്ടി, ഹംസ ആക്കാടൻ, യൂത്ത് ലീഗ് മേഖലാ പ്രസിഡൻ്റ് ഫൈസൽ നാലിനകത്ത്, ജനറൽ സെക്രട്ടറി സത്താർ കമാലി, താഹിർ അലനല്ലൂർ എന്നിവർ സംസാ രിച്ചു. മുസ്ലിം ലീഗ് മേഖലാ ജനറൽ സെക്രട്ടറി യൂസഫ് പാക്കത്ത് സ്വാഗതവും കെ.മുഹമ്മദ് ഖസാലി നന്ദിയും പറഞ്ഞു.
