തച്ചമ്പാറ:വെള്ളമില്ലാതെ പാടം വരണ്ട് നെല്‍ചെടി ഉണങ്ങി തുടങ്ങിയ തച്ചമ്പാറ ചൂരിയോട് പാടത്തേക്ക് കനാല്‍വെള്ളമെ ത്തിയത് കര്‍ഷ കര്‍ക്ക് ആശ്വാസമായി.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഇടത് കനാ ലില്‍ നിന്നും തച്ചമ്പാറ ഡിസ്ട്രിബുട്ടറി യിലൂടെ ആണ് വെള്ളം എത്തിയത്.ഡിസ്ട്രിബ്യുട്ടറിയുടെ ഷട്ടര്‍ ആദ്യം തുറന്ന പ്പോള്‍ ഉപകനാലിന്റെ ആരംഭ ഭാഗങ്ങളിലെ മണ്ണ് കോരിമറ്റാത്ത ത്തിനാ ലും ചേര്‍ച്ചയും മൂലം വളരെയേറെ വെള്ളം നഷ്ടപ്പെട്ടിരു ന്നു.തുടര്‍ന്ന് പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഷട്ടര്‍ അടയ്ക്കുകയാ ണ് ഉണ്ടായത്.എന്നാല്‍ ജലസേചന വകുപ്പ് ,തൊഴി ലുറപ്പ് അധികൃത രുടെ കൂട്ടായ പരിശ്രമത്തില്‍ പ്രശ്‌നം താത്കാ ലികമായി പരിഹരിച്ച് ഇന്നലെ രാവിലെ ഡിസ്ട്രി ബ്യൂട്ടറിയുടെ ഷട്ടര്‍ തുറന്ന് ചൂരിയോട് പാടത്തേക്ക് വെള്ളം തുറന്ന് വിടുകയാ യിരുന്നു.കാഞ്ഞിരപ്പുഴ ജല സേചന പദ്ധതി ചിഫ് എന്‍ജി നിയര്‍ ലിവിന്‍സ്,എഇ ജബ്ബാര്‍,ഓവ ര്‍സിയര്‍ മുനീര്‍,തച്ചമ്പാറ പഞ്ചാ യത്ത് തൊഴിലുറപ്പ് കോര്‍ഡിനേറ്റര്‍ മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.