മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ചരിത്രവിജയം നേടി യുവജനനേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഗഫൂര്‍ കോല്‍ ക്കളത്തില്‍. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തെങ്കര ഡിവി ഷനില്‍ നിന്നാണ് ഗഫൂര്‍ കോല്‍ക്കളത്തില്‍ മികച്ച ഭൂരിപക്ഷ ത്തോ ടെ വിജയിച്ചത്. തെങ്കര ഡിവിഷനിലെ അഞ്ചു പഞ്ചായത്തുകളിലു ള്ള 53 വാര്‍ഡുകളില്‍ നിന്നായി 4855 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.സിറ്റിംഗ് മെമ്പറും സ്ഥാനാര്‍ത്ഥിയുമായ സീമ കൊങ്ങശേ രിയെ പരാജയപ്പെടുത്തിയാണ് ഗഫൂര്‍ കോല്‍ക്കള ത്തില്‍ യുഡി എഫിന് അഭിമാന വിജയം നേടികൊടുത്തത്. കഴിഞ്ഞ തവണ സീമ കൊങ്ങശേരി തെങ്കര ഡിവിഷനില്‍ നിന്ന് 513 വോട്ടുക ള്‍ക്കാണ് വിജയിച്ചത്. ഇത്തവണ അയ്യായിരത്തിനോടടുത്ത് ഗഫൂര്‍ നേടിയ ഭൂരിപക്ഷം അണികളേയും ആവേശം കൊള്ളിച്ചിരിക്കു കയാണ്.
കുമരം പുത്തൂര്‍, തെങ്കര പഞ്ചായത്തുകള്‍ മുഴുവനായും കാഞ്ഞി രപ്പുഴ, കോട്ടോപ്പാടം പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകള്‍ വീത വും തച്ചനാട്ടുകരയിലെ എട്ടു വാര്‍ഡുകളും ഉള്‍പ്പെടെ 53 വാര്‍ഡു കളാണ് തെങ്കര ഡിവിഷനില്‍ വരുന്നത്. പ്രതീക്ഷിച്ചതിന് വിപരീത മായി കുമരംപുത്തൂരിലെ സിപിഎം വിഭാഗീയതയെ തുടര്‍ന്നുള്ള വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചില്ലെങ്കിലും യുഡിഎഫ് കേന്ദ്രങ്ങളി ല്‍ നിന്നുള്ള അടിയുറച്ച വോട്ടുകളാണ് ഗഫൂര്‍ കോല്‍ക്കളത്തിലി ന്റെ ലീഡിംഗ് നില ഉയര്‍ത്തിയത്. നിക്ഷ്പക്ഷ വോട്ടുകളും ഇതേ വാര്‍ഡുകളില്‍ നിന്നും ലഭിച്ചു. നിലവില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡ ന്റാണ്. കഴിഞ്ഞതവണ കോട്ടോപ്പാടം പഞ്ചായത്ത് അംഗമായിരു ന്നു. ഇക്കാലയളവില്‍ വാര്‍ഡില്‍ നടപ്പാക്കിയ വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഗഫൂര്‍ കോല്‍ക്കളത്തിലിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയിരുന്നു. പൊതുപ്രവര്‍ത്തന മികവിനും വ്യക്തിപരമായ വോട്ടുകളും ഏറെ ലഭിച്ചത് വലിയ ഭൂരി പക്ഷം ലഭിക്കാന്‍ ഇടയാക്കി.