മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണതുടര്‍ച്ച.17 അംഗ ഭരണസമിതിയിലേക്ക് 12 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ആറ് സീറ്റുകള്‍ വീതമാണ് ഉള്ളത്.സിപിഎം മൂന്നും സിപിഐ,എന്‍സിപി കക്ഷിക ള്‍ ഓരോ സീറ്റിലും വിജയിച്ചു.തെങ്കര, മീന്‍വല്ലം, കരിമ്പ,തച്ചമ്പാറ, അലനല്ലൂര്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്.മുന്‍ ബ്ലോക്ക് പ്രസിഡന്റ് കോണ്‍ഗ്രസിലെ പി അഹമ്മദ് അഷ്‌റഫ് അലനല്ലൂരില്‍ പരാജയപ്പെട്ടു.ചങ്ങലീരി വാര്‍ഡില്‍ മത്സരിച്ച മുസ്ലിം ലീഗിലെ മുസ്തഫ വറോടന്‍ 3174 വോട്ടുകള്‍ക്ക് വിജയിച്ചു.ബ്ലോക്കിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.കക്ഷി നില യുഡിഎഫ് 12,എല്‍ഡിഎഫ് 5.2015ല്‍ ഒരു സീറ്റിന്റെ പിന്‍ബലത്തിലായിരുന്നു യുഡിഎഫിന്റെ ഭരണം.കഴിഞ്ഞ തവണ ഒമ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്.