പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ നാളെ യോടുകൂടി ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷ നിംഗ് പൂര്‍ത്തിയാകും. റിട്ടേണിംഗ് ഓഫീസര്‍ തലത്തില്‍ കമ്മീഷന്‍ ചെയ്ത ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തില്‍ പ്രത്യേ കം സജ്ജമാക്കിയ സ്‌ട്രോങ് റൂമുകളിലാണ് വോട്ടെടുപ്പിന് തലേദിവ സം വരെ ഇ.വി.എമ്മുകള്‍ സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിക്കുക. നഗരസഭകളില്‍ ഇ.വി.എം കമ്മീഷനിംഗ് നാളെ നടക്കും. ഇലക്ട്രോ ണിക് വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പേപ്പര്‍ വെച്ച് പോളിങിനാ യി തയ്യാറാക്കുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. ഓരോ മണ്ഡലത്തി ലേക്കുമുള്ള മെഷീനുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റ്മാരുടെ യോ സാന്നിധ്യത്തിലാണ് കമ്മീഷനിംഗ് നടത്തുക.
കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോളിംഗ് ടീമി നുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ ജില്ലാ ആശുപത്രിയിലെ ജില്ലാ ഡ്രഗ് വെയര്‍ഹൗസില്‍ നടക്കും .കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കാനാണ് സ്‌പെഷ്യല്‍ പോളിംഗ് ടീമിനെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പോലീസ്, ഡ്രൈവര്‍ എന്നിവരാ ണ് ടീമില്‍ ഉള്‍പ്പെടുന്നത്. ഉപകരണങ്ങളുടെ ആദ്യഘട്ട വിതരണം ഡിസംബര്‍ രണ്ടിന് നടന്നു. ബ്ലോക്ക്/മുനിസിപ്പല്‍ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ പ്രതിരോധ സാമഗ്രികള്‍ വാങ്ങി ഗ്രാമ പഞ്ചായത്തുകളിലേക്ക് നല്‍കും. പി.പി.ഇ കിറ്റ്, സാനിറ്റൈസര്‍, ഫേസ് മാസ്‌ക് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.