തച്ചമ്പാറ:കാഞ്ഞിരപ്പുഴ ഇടതുകര കനാലില്‍ നെല്ലിക്കുന്ന് തെക്കു മ്പുറം ഭാഗത്തെ ചോര്‍ച്ച ദ്രുതിഗതിയില്‍ പരിഹരിച്ച് ഞായറാഴ്ച മുത ല്‍ ജലവിതരണം പുനരാരംഭിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെ യാണ് മൂന്നാം വട്ടം വെള്ളം തുറന്ന് വിട്ടത്.കനാല്‍ വെള്ളത്തിനായി കാത്തി രുന്ന കര്‍ഷകര്‍ക്ക് ഇത് ആശ്വാസമായി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കര്‍ഷകരുടെ ആവശ്യത്തെത്തുടര്‍ന്ന് കൃഷി ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍ വഴി ആദ്യം വെള്ളം തുറന്ന് വിട്ടത്.പൊന്നങ്കോടും, നെല്ലിക്കുന്ന് തെക്കു മ്പുറം ഭാഗത്തും ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ജലവിതരണം അന്നുതന്നെ നിര്‍ത്തി വെക്കുകയായിരുന്നു. ഇത് താത്കാലികമായി പരിഹരിച്ച് പിറ്റേദിവസം വീണ്ടും കാനാല്‍ വഴി വെള്ളം വിട്ടെങ്കി ലും നെല്ലിക്കുന്ന് ഭാഗത്തെ ചോര്‍ച്ച പ്രതികൂലമായി ബാധിച്ചതോടെ കനാല്‍ അടക്കേണ്ടി വന്നു. ശാശ്വതമായി പ്രശ്നം പരിഹരിക്കാതെ ജലവിതരണം തുടരാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഇടപെടലിനെത്തുടര്‍ന്ന് രണ്ടിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ ചോര്‍ച്ച അടയ്ക്കല്‍ പ്രവൃത്തി നടന്നത്. ഗുരുതരമായ പ്രശ്നം നിലനിന്നിരുന്ന നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗ ത്ത് ശനിയാഴ്ച രാത്രി ഏറെ വൈകിയും കനാല്‍ ബണ്ട് കോണ്‍ക്രീ റ്റിംഗ് പ്രവൃത്തി നടന്നിരുന്നു. ജലപ്രവാഹത്തില്‍ ബണ്ട് തകരാതിരി ക്കാന്‍ മര്‍ദ്ദം കുറയ്ക്കുന്നതിനായി ഈ ഭാഗത്ത് പൈപ്പിടുകയും ചെയ്തു.
മാസങ്ങള്‍ക്കുമുമ്പ് നെല്ലിക്കുന്ന് തെക്കുംപുറം ഭാഗത്ത് കനാലിന്റെ ബണ്ടില്‍ വിള്ളല്‍ വരികയും ഒരു ഭാഗം അടര്‍ന്നു വീഴുകയും ചെയ്തി രുന്നു.എന്നാല്‍ വെള്ളം തുറന്നു വിടുന്ന ദിവസമാണ് ബണ്ട് കോണ്‍ ക്രീറ്റിംഗ് പ്രവൃത്തി ആരംഭിച്ചത്. ബണ്ട് തകര്‍ന്നത് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചിരുന്നു. വെള്ളം ലഭിക്കാത്തതി നെ തുടര്‍ന്ന് വ്യാപകമായി നെല്‍കൃഷി ഉണങ്ങുന്നുവെന്ന പരാതി യെ തുടര്‍ന്നാണ് കനാല്‍ തുറന്നത്. മണ്ണാര്‍ക്കാട് താലൂക്കിന് പുറമേ ഒറ്റപ്പാലം താലൂക്കിലേയും ആയിരക്കണക്കിന് ഏക്ര നെല്‍കൃഷി യാണ് വെള്ളമില്ലാത്തതിനാല്‍ ഉണക്ക് ഭീഷണി നേരിടുന്നത്. തുലാ മഴ കിട്ടാതെ വന്നതോടെയാണ് നെല്‍കര്‍ഷകര്‍ പ്രതിസന്ധിയിലാ യത്. പ്രധാന കനാലിലൂടെ വെള്ളം വിട്ടെങ്കിലും തച്ചമ്പാറ പഞ്ചായ ത്തിലെ ചൂരിയോട് പാടത്ത് വെള്ളമെത്താന്‍ സബ് കനാല്‍ തുറന്നു വിടണം. ചൂരിയോട് പാടത്ത് എത്രയും പെട്ടെന്ന് വെള്ളമെത്തിക്കാ ന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തച്ചമ്പാറ വികസന വേ ദി അധികൃതരോട് ആവശ്യപ്പെട്ടു.