മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4617 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒ രാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ കൊല്ലം, മൂന്ന് പേര്‍ തിരുവനന്തപുരം,ഏഴ് പേര്‍ കോഴിക്കോട്, 31 പേര്‍ തൃശ്ശൂര്‍, 39 പേര്‍ എറണാകുളം, 73 പേര്‍ മലപ്പുറം ജില്ലകളി ലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 399 പേര്‍ക്ക് രോഗം സ്ഥിരീക രിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 198 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 193 പേര്‍,4 ആരോഗ്യ പ്രവര്‍ ത്തകര്‍, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 405 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.121 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 99,959 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 98215 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 414 ഫലങ്ങളാണ് ലഭിച്ചത്.പുതുതായി 246 സാമ്പിളുകള്‍ അയച്ചു.40,364 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്.ഇതുവരെ 35,223 പേര്‍ രോഗമുക്തി നേടി.ഇതുവരെ 2,14,810 പേര്‍ നിരീക്ഷണ കാലാ വധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 1019 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി.ജില്ലയില്‍ 14159 പേര്‍ വീടുകളില്‍ നിരീക്ഷണ ത്തില്‍ തുടരുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!