മണ്ണാര്‍ക്കാട്:വ്യാജസ്വര്‍ണം പണയം വെച്ച് വിവിധ ധനകാര്യ സ്ഥാ പനങ്ങളില്‍ നിന്നും അരക്കോടി രൂപയോളം തട്ടിയ മൂന്ന് പേരെ മണ്ണാര്‍ ക്കാട് പോലീസ് പിടികൂടി.കരിമ്പുഴ കുന്നത്ത് സജിത്ത് (39) കാഞ്ഞി രപ്പുഴ സ്വദേശികളായ തോട്ടത്തില്‍ ദിനൂപ് (25), രായം തുരുത്തി ഊര്‍പ്പാടം മഹേഷ് (30) എന്നിവരാണ് പിടിയിലായത്.ജില്ലാ പോ ലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പിഎം ലിബി,എസ്‌ഐ ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിലെ വിവിധ ധനകാര്യസ്ഥാപനങ്ങളുടെ 17 ശാഖകളിലായി 170 പവന്‍ വ്യാജസ്വര്‍ണമാണ് പ്രതികള്‍ പണയം വച്ച് അരക്കോടി യോളംരൂപ കൈപ്പറ്റിയത്.തട്ടിപ്പിന്റെ സുജിത്താണ് തട്ടിപ്പിന്റെ സൂത്രധാരന്‍.ഗുണമേന്മകുറഞ്ഞ സ്വര്‍ണം പുറമേ പൂശി പത്തു പവനോളംവരുന്ന മാല നിര്‍മിക്കുകയും ദിനൂപ്, മഹേഷ് എന്നിവര്‍ വഴി ധനകാര്യസ്ഥാപനങ്ങളില്‍ പണയംവയ്ക്കു കയുമാണ് ചെയ്തുവന്നിരുന്നത്.ഇതിനിടെ പണയംവച്ച സ്വര്‍ണത്തി ല്‍ സംശയംതോന്നിയ ധനകാര്യസ്ഥാപന അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്പിയുടെ നിര്‍ദേശപ്രകാ രം അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. കേസില്‍ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുകൂടി പങ്കുണ്ടോ എന്നതും പോലീ സ് അന്വേഷിച്ചു വരികയാണ്.പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.