പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനമായ ഡിസം ബര്‍ 10ന് സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തു കളില്‍ എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ ഡിസംബര്‍ 10 ന് രാവിലെ എഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ സാധാരണ വിഭാഗം വോട്ടര്‍മാര്‍ക്കും വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ക്കുമാണ് വോട്ട് രേഖപ്പെടുത്താന്‍ അവ സരം.ഡിസംബര്‍ 9 ന് വൈകീട്ട് മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ ക്കും വോട്ടെടുപ്പിന്റെ അവസാന സമയത്ത് കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. വോട്ടര്‍മാര്‍ വൈകീട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനിലെ ത്തണം. ആറിന് ക്യുവിലുള്ള മുഴുവന്‍ വോട്ടര്‍മാരും വോട്ടു ചെയ്തതി ന് ശേഷം മാത്രമെ കോവിഡ് രോഗികളെ വോട്ട് ചെയ്യാന്‍ അനുവദി ക്കൂ. കോവിഡ് രോഗികള്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ഇ അബ്ബാസ് അറിയിച്ചു.