കാഞ്ഞിരപ്പുഴ: ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍വഴി ഒറ്റ പ്പാലം മേഖലയിലേക്ക് ഇന്ന് വീണ്ടും വെള്ളം തുറന്ന് വിട്ടെങ്കിലും വൈകീട്ടോടെ നിര്‍ത്തി വെക്കേണ്ടി വന്നു.നെല്ലിക്കുന്ന് തെക്കു മ്പു റം ഭാഗത്തെ ചോര്‍ച്ച തന്നെയാണ് രണ്ടാം വട്ടവും വില്ലനായത്. കഴി ഞ്ഞ ദിവസമാണ് ഈ ഭാഗത്തെ ചോര്‍ച്ച അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.ഇതേ തുടര്‍ന്ന് മണ്ണ് നിക്ഷേപിച്ചും ടാര്‍ പോളിന്‍ വിരിച്ച് ചാ ക്കില്‍ മണ്ണ് നിറച്ച് വെച്ച് നിരത്തി താത്കാലികമായി പ്രശ്‌നം പരിഹ രിച്ചാണ് ഇന്ന് വീണ്ടും വെള്ളം തുറന്ന് വിട്ടത്.എന്നാല്‍ വെള്ളമെ ത്തി യതോടെ ഈ ഭാഗത്ത് വീണ്ടും ചേര്‍ച്ചയുണ്ടാവുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കാഞ്ഞിരപ്പുഴയില്‍ നിന്നും ഇന്ന് വെള്ളം തുറന്ന് വിട്ടത്.പത്ത് കിലോ മീറ്റര്‍ ദൂരത്തേക്ക് വെള്ളമെ ത്തുകയും ചെയ്തിരുന്നു.എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃ ത്വത്തില്‍ പരിശോധന നടത്തുന്നതിനിടെ നെല്ലിക്കുന്ന് ഭാഗത്തെ പ്രശ്‌നം ശ്രദ്ധയില്‍ പെടുകയായിരുന്നു.ഈ ഭാഗത്ത് കനാല്‍ ബണ്ട് മണ്ണിലാണ് നിര്‍മിച്ചിട്ടുള്ളത്.മാത്രമല്ല കനാലിനടിയിലൂടെ പോകു ന്ന ടണല്‍ തകര്‍ന്നിട്ടുമുണ്ട്.വെള്ളം ചോര്‍ന്ന് ബണ്ട് തകര്‍ന്നാല്‍ താഴെയുള്ള വീടുകളെ ബാധിക്കും.ജലവിതരണത്തിന് സാഹചര്യം പ്രതികൂലമായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചതെന്ന് ജലസേചന പദ്ധതി അധികൃതര്‍ വ്യക്തമാക്കി.നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗ ത്തെ ചോര്‍ച്ച ശാശ്വതമായി പരിഹരിക്കാതെ വെള്ളം തുറന്ന് വിടാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതോടെ ഇടതുകര കനാല്‍ വഴിയുള്ള വെള്ളം പ്രതീക്ഷിച്ച് കഴി യുന്ന ഇനി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും.തുലാവര്‍ഷം കൈവിട്ട തിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്,ഒറ്റപ്പാലം താലൂക്കിലെ ഏക്കറു കണ ക്കിന് നെല്‍കൃഷി ഉണക്ക് ഭീഷണിയിലാണ്.ഇതോടെ ആകെയുള്ള പ്രതീക്ഷയായിരുന്നു കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നുമുള്ള വെള്ളം.കനാലുകള്‍ വൃത്തിയാക്കാത്തിന്റെ പേരില്‍ ഇതും വൈകിയത് കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു.കനാല്‍ വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കി ഈ മാസം രണ്ടാം വാരത്തോടെ വെള്ളം തുറന്ന് വിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കൃഷിയാവശ്യത്തിനായുള്ള വെള്ളത്തിനായി കര്‍ഷകരുടെ സമ്മര്‍ദ്ദമുണ്ടാവുകയായിരുന്നു.ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃ തര്‍ യോഗം ചേര്‍ന്നാണ് കഴിഞ്ഞ മാസം 28ന് തെങ്കര കനാല്‍ തുറ ന്നത്.രണ്ട് ദിവസം കഴിഞ്ഞ് ഇന്നലെ ഒറ്റപ്പാലം മേഖലയിലേക്കും വെള്ളം തുറന്ന് വിട്ടുവെങ്കിലും ചേര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തി വച്ചു. കൃഷിക്കായി കാഞ്ഞിരപ്പുഴയില്‍ നിന്നും ജലസേചനം ആരംഭി ച്ചതില്‍ കര്‍ഷകര്‍ ആശ്വാസം കൊള്ളുന്നതിനിടെയാണ് നെല്ലി ക്കുന്നിലെ ചോര്‍ച്ച വിനയായത്.