സ്ഥാനാർത്ഥികളുടെ പ്രചരണ വാഹനങ്ങളിൽ ഒഴിവാക്കേണ്ടവ

പാലക്കാട്: പര്യടന വാഹനങ്ങൾ അലങ്കരിയ്ക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഫ്ലക്സ്, പ്ലാസ്റ്റിക്, തെർമോക്കോൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കി തുണി, പേപ്പർ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വാഹനങ്ങൾ അലങ്ക രിക്കാം.

സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ

സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഇടുന്ന ഹാരങ്ങൾ പ്ലാസ്റ്റിക്കിലുള്ളതല്ലെന്ന് ഉറപ്പു വരുത്തുക. പകരം പൂക്കൾ കൊണ്ടുള്ള ഹാരങ്ങൾ, കോട്ടൺ നൂൽ, തോർത്ത് തുടങ്ങിയവ ഉപയോഗിക്കാം. പുസ്തകങ്ങൾ നൽകിയും സ്വീകരണമൊരുക്കാം.

പ്രചരണത്തിനിടയിലെ ഭക്ഷണം

കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രചരണ വേളയിൽ പ്രവർത്തകർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പാഴ്സലുകൾ, പേപ്പർ / പ്ലാസ്റ്റിക് / തെർമോക്കോൾ എന്നിവ കൊണ്ട് നിർമ്മിച്ച ഡിസ്പോസബിൾ കപ്പുകൾ, പ്ലേറ്റുകൾ ഒഴിവാക്കി സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ / ചില്ല് ഗ്ലാസുകൾ ഉപയോഗിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളിൽ സ്വന്തം പാത്രങ്ങൾ കരുതി വെക്കാവുന്നതാണ്. സ്റ്റീൽ പാത്രങ്ങളും കപ്പുകളും ലഭിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേന ഗ്രീൻ പ്രോട്ടോക്കോൾ യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

രാഷ്ട്രീയ പാർട്ടികൾക്ക് ഹരിതസന്ദേശങ്ങൾ പ്രചരിപ്പിക്കാം

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി അച്ചടിയ്ക്കുന്ന നോട്ടീസുകളിൽ ഹരിത സന്ദേശങ്ങൾ ചേർക്കാവുന്നതാണ്. പ്രകൃതി സൗഹൃദ വസ്തു ക്കൾ ഉപയോഗിച്ചുള്ള പ്രചരണ രീതിയെക്കുറിച്ചോ ജയിച്ചാൽ പ്രകൃ തി സൗഹൃദ പ്രവർത്തനങ്ങൾക്ക് നൽകുന്ന മുൻഗണനയെക്കു റിച്ചോ സ്ഥാനാർത്ഥിക്ക് അഭ്യർത്ഥന നോട്ടീസിൽ ചേർക്കാം.

ചുമരെഴുത്ത്

ചുമരിൽ ഫ്ലക്സുകൾ ഒട്ടിക്കുന്നതും ചുമരെഴുത്തിനോടൊപ്പം ഫോട്ടോകളുടെ ഫ്ലക്സുകൾ ഒട്ടിക്കുന്നതും പൂർണമായും ഒഴിവാക്കുക. ചുമരിൽ ബ്രഷ് ഉപയോഗിച്ചുള്ള എഴുത്താണ് ഫലപ്രദം.

ആർച്ചുകൾ ഉണ്ടാക്കുമ്പോൾ

ആർച്ചുണ്ടാക്കുമ്പോൾ കോട്ടൺ തുണിയിലെഴുതിയ ബാനർ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.

ദർഘാസ് ക്ഷണിച്ചു

നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പത്താംവാർഡ് വാക്കിനി ചള്ള, 14-ാം വാർഡ് ആണ്ടിത്തറ – പന്നിപെരുന്തല, പന്നിപെരുന്തല – പുളി ങ്കോട്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് തണ്ണീർ പന്തൽ – അമ്പലപ്പറമ്പ് , 14-ാം വാർഡ് കല്ലൻകാട് – തെക്കേപറമ്പ് എന്നിവിടങ്ങളിൽ കുഴൽ കിണർ നിർമ്മാണ പ്രവൃത്തികൾക്ക് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 1. ഫോൺ: 0491 2528471.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!