അലനല്ലൂര്‍:പൂട്ടിയിട്ട വീടിന്റെ മേല്‍ക്കൂരയിലെ ഓട് തകര്‍ത്ത കവര്‍ച്ച.ഒമ്പത് പവനോളം സ്വര്‍ണവും 30,000 തോളം രൂപയും കവര്‍ന്നു.ഭീമനാട് സ്‌കൂള്‍പടി ചെറുമ്പാടത്ത് അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലിയുടെ പിതാവിന് അസുഖമായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാ ഴ്ച കടുംബം വയനാട്ടിലേക്ക് പോയതായിരുന്നു.ഇന്ന് വീടിന്റെ മേല്‍ ക്കൂരയിലെ ഓടുകള്‍ ഇളക്കി മാറ്റിയ നിലയില്‍ സമീപവാസികളു ടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരമ റിയിക്കുകയായിരുന്നു.നാട്ടുകല്‍ പോലീസും സ്ഥലത്തെത്തി പരി ശോധന നടത്തി.ഉച്ചയോടെ അലിയും വീട്ടിലെത്തി.അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായതെന്ന് അലി പറഞ്ഞു.പാലക്കാട് നിന്നും വിരലടയാള വിദഗദ്ധരും ഷൊര്‍ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.