മണ്ണാര്‍ക്കാട്:നഗരത്തില്‍ ചില കോപ്ലക്സുകളിലേക്ക് വാഹനം കയറാ ന്‍ കഴിയാത്ത വിധം നടപ്പാതക്ക് മുകളില്‍ ബാരിക്കേഡുകള്‍ നിര്‍മി ക്കുന്ന വിഷയം ഏകോപന സമിതി ഭാരവാഹികള്‍ പിഡബ്ല്യുഡി എന്‍എച്ച് എഇയുമായി ചര്‍ച്ച നടത്തി.കഴിഞ്ഞ ദിവസം നെല്ലിപ്പുഴ യില്‍ നിന്നും ആരംഭിച്ച ബാരിക്കേഡ് നിര്‍മ്മാണത്തിലുള്ള ചില അപാകതകള്‍ വ്യാപാരി നേതാക്കള്‍ യുഎല്‍സിസിഎസ് അധികൃ തരുടെ ശ്രദ്ധയില്‍ പെടുത്തുകയും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കു കയും ചെയ്തിരുന്നു.നിരവധി കെട്ടിടങ്ങളിലേക്ക് വാഹനം കയറ്റാന്‍ സാധിക്കാത്ത സ്ഥിതിയില്‍ സ്ളാബുകള്‍ ഇടുന്നതും, ബാരിക്കേഡു കള്‍ നിര്‍മിക്കുന്നതും പരാതികള്‍ക്ക് ഇടയാക്കിയിരുന്നു.ഇന്ന് പാല ക്കാട് നിന്ന് പിഡബ്ല്യുഡി എന്‍എച്ച് എഇ അടക്കമുള്ളവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.ലഭിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടി കള്‍ കൈക്കൊള്ളാമെന്ന് അധിക്യതര്‍ അറിയിച്ചു.
വികസനം അപാകതകള്‍ ഇല്ലാതെ വേഗത്തിലാക്കാനുള്ള നടപടിക ളാണ് ഏകോപന സമിതി ഭാരവാഹികളുടെ ഭാഗത്ത് നിന്നും ഇതു വരെ ഉണ്ടായിട്ടുള്ളതെന്നും സംഘടനാ നേതാക്കളാണെന്ന് പറഞ്ഞ് മുന്‍പ് പല പ്രാവശ്യം ഭാരവാഹിത്വങ്ങളിലേക്ക് മല്‍സരിച്ച് പരാജയ പ്പെട്ട ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് മണ്ണാര്‍ക്കാട്ടെ വ്യാപാരി കള്‍ ഉത്തരവാദികള്‍ അല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.യൂണിറ്റ് പ്രസിഡണ്ട് ബാസിത്ത് മുസ്ലിം,ട്രഷറര്‍ ജോണ്‍സന്‍,എന്‍ആര്‍ സുരേ ഷ്,കൃഷ്ണകുമാര്‍,ഷമീര്‍ യൂണിയന്‍,ഷമീര്‍ വികെഎച്ച്,സിഎ ഷമീര്‍, സജി,ഹക്കീം എ.ജെ,തുടങ്ങിയവര്‍ പങ്കെടുത്തു.