അലനല്ലൂര്‍:സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംര ക്ഷിക്കുന്നതിനും സുരക്ഷിതത്വം ഒരുക്കുന്നതിനും ഉത്തരവാദപ്പെട്ട വര്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അക്ഷരദീപം സാംസ് കാരിക വേദി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യ പ്പെ ട്ടു.കുട്ടികള്‍ പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം വര്‍ധിക്കു ന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്നും യോഗം ചൂണ്ടി ക്കാട്ടി.ഗീതമ്മ ടീ്ച്ചര്‍ അധ്യക്ഷയായി.ടി.വിജയന്‍ പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു.ഉസ്മാന്‍ പാലക്കാഴി ആമുഖ പ്രഭാഷണം നട ത്തി.ഇന്ദു മാരാത്ത് സ്വാഗതവും താജിഷ് ചേക്കോട് നന്ദിയും പറ ഞ്ഞു.പുതിയ സംസ്ഥാന ഭാരവാഹികളെ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികള്‍:ടി.വിജയന്‍ (മുഖ്യരക്ഷാധികാരി), ഗീതമ്മ ടീച്ചര്‍ (പ്രസി), ഉസ്മാന്‍ പാലക്കാഴി (സെക്ര), അജിത്ത് പാട്യം കണ്ണൂര്‍ (ട്രഷറര്‍), ഉണ്ണി വിശ്വനാഥ്, ശംസുദ്ദീന്‍ എടത്തനാട്ടുകര, ആശ രാജീവ് കണ്ണൂര്‍ (വൈ. പ്രസി), ഹരി.കെ പുരയ്ക്കല്‍, ഇന്ദു മാരാത്ത്, താജിഷ് ചേക്കോട് (ജോ.സെക്ര), ഡോ. രഘുനാഥ് പാറക്കല്‍, മലയാമ്പള്ളം ശങ്കരന്‍ കുട്ടി, പുഷ്പ ഡല്‍ഹി, മധു പിഷാരടി, വാസുദേവന്‍ തച്ചോത്ത്, ഹുസൈന്‍ തട്ടത്താഴത്ത്, ഉണ്ണികൃഷ്ണന്‍ കരിമ്പുഴ (ഉപദേശകസമിതി അംഗങ്ങള്‍)
ഗീതമ്മ ടീച്ചര്‍, ഉസ്മാന്‍ പാലക്കാഴി, ഹരി. കെ പുരക്കല്‍, ഇന്ദു മാരാത്ത്, ഹുസൈന്‍ തട്ടത്താഴത്ത്, മധു പിഷാരടി, പ്രേമ സതീഷ്, ഡോ. രഘുനാഥ് പാറക്കല്‍, റജീന റഹ്മാന്‍, ഋതുപര്‍ണ. ആര്‍, കോഴിക്കോട്; ശംസുദ്ദീന്‍ കുന്നമ്പത്ത് മലപ്പുറം, ശംസുദ്ദീന്‍ എടത്തനാട്ടുകര, ശ്രീദേവി മധു എറണാകുളം, താജിഷ് ചേക്കോട്, ഉണ്ണികൃഷ്ണന്‍ കരിമ്പുഴ, വാസുദേവന്‍ തച്ചോത്ത്, ഉണ്ണിവിശ്വനാഥന്‍, ആശ രാജീവ് കണ്ണൂര്‍, ഒ.എം ജാബിര്‍ തൃശൂര്‍, അജിത്ത് പാട്യം കണ്ണൂര്‍, പുഷ്പ ഡല്‍ഹി എന്നിവരാണ് അക്ഷരദീപം സാംസ്‌കാരിക വേദിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍.