കോട്ടോപ്പാടം: പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്ര മായി പ്രവര്‍ത്തനം ആരംഭിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി.കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഫാര്‍മസി,ലാബോറട്ടറി കെട്ടിടത്തിനായി എംഎല്‍എ ആസ്തി വിക സന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വാഗ്ദാനം നല്‍കി.
കുടുംബാരോഗ്യ കേന്ദ്രം പ്രഖ്യാപന ശിലാഫലകവും എംഎല്‍എയും ഒ.പി.കെട്ടിട നവീകരണത്തിന്റെ ശിലാഫലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയിലും അനാച്ഛാദനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല സുരേന്ദ്രന്‍,സ്ഥിരം സമിതി അധ്യക്ഷ രായ ദീപേഷ്,രജനി കൃഷ്ണകുമാര്‍,വാര്‍ഡ് മെമ്പര്‍ കല്ലടി അബൂബ ക്കര്‍,കെകെ രാമചന്ദ്രന്‍ നായര്‍,അഡ്വ.ടിഎ സിദ്ദീഖ്,അഡ്വ.അബ്ദുള്‍ നാസര്‍ കൊമ്പത്ത്,പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍ സ്വാഗതവും മെഡിക്ക ല്‍ ഓഫീസര്‍ ഡോ.അബ്ദുകല്ലടി നന്ദിയും പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈ കീട്ട് ആറ് മണി വരെ ഓപി സേവനമുണ്ടാകും.ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്ക്,മാനസിക ആരോഗ്യ ക്ലിനിക്ക് എന്നിവ യുടെ പ്രവര്‍ത്തനമുണ്ടാകും.