ഷോളയൂര്‍:ഷോളയൂരില്‍ ആരോഗ്യവകുപ്പും പഞ്ചായത്തിന്റെ സെ ക്ടറല്‍ മജിസ്‌ട്രേറ്റും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധന യില്‍ വിവിധ കടകളില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും പിടിച്ചെടു ത്ത് നശിപ്പിച്ചു.കോവിഡ് നിയമ ലംഘനം നടത്തിയ അഞ്ച് പേര്‍ക്കെ തിരെ കേസ് എടുത്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഹോട്ടലു കള്‍,പലചരക്ക് കടകള്‍,കോഴിക്കട എന്നിവടങ്ങളിലാണ് പരിശോധ ന നടന്നത്.ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ എസ് എസ് കാളിസ്വാമി,ഷോളയൂര്‍ സെക്ടറല്‍ മജിസ്‌ടേറ്റ് എല്‍ രംഗസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ, ലാലു,രവി എസ്, രഞ്ജിനി എം,ഗോപകുമാര്‍ ജി,സിവില്‍ പോലീസ് ഓഫീസര്‍ സെന്തില്‍കുമര്‍ , ഡ്രൈവര്‍ മനോജ്, പുഷ്പരാജ് എന്നിവരും പങ്കെടു ത്തു.