മണ്ണാര്‍ക്കാട്:ഇരുചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാരും ഹെ ല്‍മറ്റ് ധരിക്കണമെന്ന നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം മണ്ണാര്‍ക്കാട് താലൂക്കിലും പരിശോധന കര്‍ശനമാക്കി.എന്‍ഫോഴ്സമെന്റ് ആര്‍ടിഒ വി.എ സഹദേവന്റെ നിര്‍ദേശാനുസരണം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രവികുമാറിന്റെ നേതൃത്വത്തില്‍ എഎംവിഐമാരായ എം അനില്‍കുമാര്‍,എംപി മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.ആദ്യം നഗരം കേന്ദ്രീകരിച്ചുള്ള പരിശോ ധന പിന്നീട് ഗ്രാമീണ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കാനാണ് നീക്കം.
ഇരുചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരും നിര്‍ബ ന്ധമായും ഹെല്‍മറ്റ് ധരിക്കണം.പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റി ല്ലെങ്കില്‍ വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസന്‍സ് ആദ്യ തവ ണ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും.ആവര്‍ത്തിച്ചാല്‍ ലൈ സന്‍സ് റദ്ദാക്കാനാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിലെ നിര്‍ദേശം.ഈ വര്‍ഷം ഒക്ടോബര്‍ വരെ താലൂക്കി ലുണ്ടായ വാഹനാപകടത്തില്‍ മരിച്ച 15 പേരില്‍ 11 പേരുംഇരുചക്ര വാഹന യാത്രക്കാരാണ്.ഈ സാഹചര്യത്തില്‍ഇരുചക്ര വാഹനങ്ങ ളിലെ യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കാന്‍ വേണ്ടിയാ ണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.