അലനല്ലൂര്‍:സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍ വാങ്ങണമെന്നും സാമ്പത്തിക സംവര ണം നടപ്പാക്കുക വഴി സംവരണ മേഖലയില്‍ ഉയര്‍ന്നു വന്ന പരാ തികള്‍ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംയു ക്ത യൂണിറ്റ് നേതൃസംഗമങ്ങള്‍ ആവശ്യപ്പെട്ടു.
അലനല്ലൂര്‍ യൂണിറ്റില്‍ പ്രസിഡന്റ് പി.ടി. അബ്ദുല്‍ കരീം അധ്യ ക്ഷനായി.എ. ദുല്‍കര്‍ഷാന്‍ ഉല്‍ബോധനപ്രസംഗം നടത്തി.ടി .കെ. സദഖത്തുള്ള സ്വാഗതവുംപി.പി.അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു. പാലക്കാഴി സലഫി സെന്ററില്‍ വെച്ച് ചേര്‍ന്ന യൂണിറ്റ് സംഗമത്തി ല്‍ പ്രസിഡന്റ് പി.ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ പാലക്കാ ഴി, ത്വല്‍ഹത് സ്വലാഹി, ഫിറോസ് സ്വലാഹി, വലീദ് സ്വലാഹി, ഷാനിര്‍, സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. കാര വിസ്ഡം സെന്റ റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി.സെയിദ് അധ്യക്ഷനാ യിരുന്നു. ഷൌക്കത്തലി അന്‍സാരി,മൂസ സ്വലാഹി,ഷെരീഫ് കാര, ഷാനിബ് കാര എന്നിവര്‍ സംസാരിച്ചു.വെട്ടത്തൂരില്‍പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ പുത്തന്‍കോട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍നാസ്സ ര്‍ മാസ്റ്റര്‍, നൂറുദ്ദിന്‍ സ്വലാഹി, കെ.നസ്സിഫ് എന്നിവര്‍ സംസാരിച്ചു.
തടിയംപറമ്പ് യൂണിറ്റ് സംഗമത്തില്‍പ്രസിഡന്റ് കെ.സി. സൈദ ലവി അധ്യക്ഷത വഹിച്ചു. ജാഫര്‍,എം.എ. അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.പൂക്കടാഞ്ചേരിയില്‍കെ.പി.യൂസഫ് അലി അധ്യക്ഷത വഹിച്ചു. സി.പി.ഷെരീഫ്, കെ. ഷിഹാസ്, കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.ചിരട്ടക്കുളത്ത്സുധീര്‍ ഉമ്മറിന്റെ അധ്യക്ഷതയില്‍ ചേര്‍ ന്ന യോഗത്തില്‍ കെ. ഉസ്മാന്‍, എം.എച്ച്. സുധീര്‍, റഫീഖ് നാണി എന്നിവര്‍ സംസാരിച്ചു.കൊടിയംകുന്ന് യൂണിറ്റ് സംഗമത്തില്‍ പ്രസി ഡന്റ് കെ.പി. ഹനീഫ അധ്യക്ഷത വഹിച്ചു. ഹംസക്കുട്ടി സലഫി, അബ്ദുല്‍ അലി, പി.എ.ഷൌക്കത്ത്, സി.ടി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.നവംബര്‍ 15 ന് നടക്കുന്ന മെമ്പേഴ്‌സ് മീറ്റ്, 22 ന് നടക്കു ന്ന ഡയലോഗ്, ക്യു. എച്ച്. എല്‍.എസ്. വാര്‍ഷിക പരീക്ഷ, സി.ആര്‍. ഇ. ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് യൂണിറ്റ് സംഗമങ്ങള്‍ അന്തിമ രൂപം നല്‍കി.