മണ്ണാര്‍ക്കാട്:കോവിഡ് പ്രതിസന്ധി കാലത്ത് വ്യാപാരികളെ പീഡി പ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ നടപടികള്‍ അവസാനിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമി തി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മറ്റിയുടെ നിര്‍ദേശത്തോടെ മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ സമരം നട ത്തി.സംസ്ഥാന കമ്മറ്റി മുന്നോട്ട് വെച്ച ജി.എസ്.ടി നിയമത്തിലെ അപാകതകള്‍ കൊണ്ട് വ്യാപാരികള്‍ അനുഭവിക്കുന്ന പ്രതിസന്ധി, അശാസ്ത്രീയ കണ്ടെയിന്‍മെന്റ് സോണുകള്‍ മൂലം വ്യാപാരികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തുടങ്ങി 11 ആവശ്യങ്ങള്‍ പരിഹരി ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്.
മണ്ണാര്‍ക്കാട് നടന്ന സമര പരിപാടിയില്‍ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി കെ.എം. കുട്ടി ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ കുറുവണ്ണ ബഷീര്‍, സക്കീര്‍ തയ്യില്‍, യൂണിറ്റ് നേതാക്കളായ സി.എച്ച്.അബ്ദുല്‍ ഖാദര്‍, ടി.കെ.ഗംഗാധരന്‍, സോനു ശിവന്‍, കാജാ ഹുസയിന്‍, അഷറഫ് കെ. പി.ടി, ഷൗക്കത്ത് റീഗല്‍ , ബൈജു രാജേന്ദ്രന്‍ , യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സി. ഷൗക്ക ത്ത് അലി , സലാം കരിമ്പന,കെ.പി.ടി. നാസര്‍, ഹക്കീം സൂറത്ത്, ഷറഫുദീന്‍, അയ്യുബ് , ഷംസുദീന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.