മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. യൂണിറ്റിലെ 75 ഓളം സ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിച്ചു കൊണ്ടായിരുന്നു പ്രതിഷേധ പരിപാടി .മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡി ന് സമീപം ചേര്‍ന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയും, മണ്ണാര്‍ ക്കാട് യൂണിറ്റ് പ്രസിഡന്റുമായ ബാസിത്ത് മുസ് ലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് യൂണിറ്റ് ഭാരവാഹികളായ ജോണ്‍സണ്‍, ഷമീര്‍ ്‌സവ, ഡേവിസണ്‍ ,ഷമീര്‍ യൂണിയന്‍, സജി ജനത, ആബിദ്, കൃഷ്ണദാസ്, ഗുരുവായൂരപ്പന്‍, എന്നിവര്‍ നേതൃത്വം നല്കി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 200 സ്ഥലങ്ങളില്‍ അധികം പ്രതിഷേധ പരിപാടികള്‍ നടന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, പ്രളയ സെസ്സ് നിര്‍ത്തലാക്കുക, ഏടഠ നിയമങ്ങള്‍ ലഘൂകരിക്കുക, പിഴകളും പിഴപലിശകളും ഒഴിവാക്കുക, മെറട്ടോറിയം കാലയളവി ലെ പലിശ ഒഴിവാക്കുക ,വാടക നിയമങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരപരിപാ ടികള്‍ സംഘടിപ്പിച്ചത്.