കാഞ്ഞിരപ്പുഴ:നിലവിലുള്ള വനാതിര്‍ത്തിയില്‍ അവസാനിപ്പിക്കു ന്ന രീതിയില്‍ പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം ഭേദഗ തി ചെയ്യണമെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കെ വി വിജയദാസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതി നിധികളുടേയും കര്‍ഷക സംഘടന പ്രതിനിധികളുടേയും യോഗം ആവശ്യപ്പെട്ടു.വിഷയത്തെ കുറിച്ച് പഠിക്കുന്നതിനായി വര്‍ക്കിംഗ് ഗ്രൂപ്പിനും യോഗം രൂപം നല്‍കി.കെവി വിജയദാസ് എംഎല്‍എ മുഖ്യ രക്ഷാധികാരിയും കരിമ്പ,തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാര്‍ രക്ഷാധികാരികളുണ്.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ ചെയര്‍മാനും കര്‍ഷക സമിതി പ്രസിഡന്റ് കെടി തോമസ് കണ്‍വീണറുമാണ്.സണ്ണി ജോസഫ് കിഴക്കേക്കരയാണ് ഖജാന്‍ജി.
ഈ സമിതി പഠനം നടത്തിയ ശേഷം നിയമാനുസൃതം അധികൃതര്‍ ക്ക് പരാതികള്‍ നല്‍കും.ആവശ്യമെങ്കില്‍ ജനകീയ പ്രക്ഷോഭം നട ത്തുമെന്നും ചെയര്‍മാന്‍ പി മണികണ്ഠന്‍ പറഞ്ഞു.സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമായി പരിസ്ഥിതി ലോല മേഖലയാക്കാ നുള്ള കരട് വിജ്ഞാപനം കഴിഞ്ഞ മാസം പുറത്തിറങ്ങിയത്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വനംപരിസ്ഥി തി മന്ത്രാലയത്തെ അറിയിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. മണ്ണാര്‍ ക്കാട് താലൂക്കിലെ കള്ളമല, പാടവയല്‍, പാലക്കയം, പയ്യനെടം, മണ്ണാര്‍ക്കാട്,അലനല്ലൂര്‍ മൂന്ന്,കോട്ടോപ്പാടം ഒന്ന്, മൂന്ന് എന്നിവയാ ണ് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്.
യോഗത്തില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ്,കാഞ്ഞിരപ്പുഴ കര്‍ഷക സമിതി പ്രസിഡന്റ് കെടി തോമസ്,ജനപ്രതിനിധികളായ ചെറുകര ബേബി,വികാസ് ജോസ്,ചിന്നക്കുട്ടന്‍ എ്ന്നിവര്‍ സംബന്ധിച്ചു.