മണ്ണാര്‍ക്കാട്:കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വ്യാപാരികളെ ചൂഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ നടത്തുന്ന സമരത്തിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് 35 സ്ഥലങ്ങളില്‍ സമരം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പതിനായിരക്കണക്കിന് രൂപ പിഴ ചുമ ത്തി വ്യാപാരികളെ പീഡിപ്പിക്കുന്നതായി വ്യാപാരികള്‍ ആരോപി ച്ചു.ജിഎസ്ടി വകുപ്പുകള്‍ ചുമത്തുന്ന അതിഭീമമായ പിഴകള്‍ അടിയ ന്തരമായി കുറയ്ക്കാന്‍ നടപടിയെടുക്കണം.ലക്ഷ്യമിട്ട സംഖ്യ പിരി ച്ചെടുത്തിട്ടും പ്രളയ സെസ്സിന്റെ പേരില്‍ വ്യാപാരികളില്‍ നിന്നും പണം പിരിക്കുന്നത് നിര്‍ത്തിവെക്കണമെന്നും മൊറട്ടോറിയം കാല യളവിലെ വായ്പാ പലിശകള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണ മെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.നാളെ 1500 കേന്ദ്രങ്ങളിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ ധര്‍ണ നടക്കുക. വാര്‍ ത്താ സമ്മേളനത്തില്‍ ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം,ജന.സെക്രട്ടറി രമേഷ് പൂര്‍ണിമ, ട്രഷറര്‍ ജോണ്‍സണ്‍,ഷമീര്‍ യൂണിയന്‍,ഷമീര്‍ വികെഎച്ച് എന്നിവര്‍ പങ്കെടുത്തു.