ചിറ്റൂര്‍:കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയ മ നിര്‍മ്മാണം അന്തിമഘട്ടത്തില്‍ ആണെന്ന് വനം – മൃഗ സംരക്ഷ ണം – ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ചിറ്റൂര്‍ ബ്ലോ ക്കിലെ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ആധുനിക പാല്‍ പരിശോ ധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കന്നുകാലികള്‍ ക്ക് മെച്ചപ്പെട്ട മരുന്ന് ലഭ്യമാക്കുന്നതിന് മൊബൈല്‍ യൂണിറ്റ് ആരം ഭിക്കും. ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ എത്ര കൂടുതല്‍ ഉണ്ടെങ്കിലും മില്‍ മ ഏറ്റെടുക്കുമെന്നും പാല്‍ ഒഴുക്കിക്കളയേണ്ട സാഹചര്യം സംസ്ഥാ നത്ത് ഇല്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും മൃഗാശുപത്രിക ളില്‍ രാത്രികാല സേവനം ഉടനെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 105 ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രികാല സേവനമു ണ്ട്. ഇതിനു പുറമേ 27 മൃഗാശുപത്രികള്‍ 24 മണിക്കൂര്‍ സേവനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുത്തക കമ്പനികള്‍ രാജ്യ ത്ത് പിടിമുറുക്കുമ്പോള്‍ അപകടത്തില്‍ ആവുന്നത് സാധാരണക്കാ രായ കര്‍ഷകര്‍ ആണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പരിപാടിയില്‍ അധ്യക്ഷ വഹിച്ച് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടി പറഞ്ഞു. മറ്റ് കാര്‍ഷികവിളകള്‍ക്ക് ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം നല്‍കുന്നത് പോലെ ക്ഷീരമേഖലയിലും നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെ ന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോളര്‍ ബ്രിന്‍ സി മാണി, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജെ സുജീഷ്, എം.ആര്‍.സി.എം പി.യു ചെയര്‍മാന്‍ കെ.എസ് മണി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി ധന്യ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കറ്റ് വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു, മറ്റ് ജനപ്രതിനിധികള്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
