കോട്ടോപ്പാടം: പഞ്ചായത്തിലെ കച്ചേരിപ്പറമ്പ് ആരോഗ്യ ഉപകേന്ദ്ര ത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകു ന്നു.പിന്നാക്ക ജനവിഭാഗങ്ങള്‍ ഉള്‍പ്പടെ രണ്ടായിരത്തോളം കുടുംബ ങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ആരോഗ്യ ഉപകേന്ദ്രത്തിലാണ് സ്ഥിരം ഡോക്ടറുടെ സേവനമില്ലാത്തത്.ഈ പ്രദേശത്തെ ജനങ്ങള്‍ ക്ക് കുട്ടികളുടെ പോളിയോ ഉള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ ക്ക് കോട്ടോപ്പാടത്തെയോ മണ്ണാര്‍ക്കാടിലേയോ സര്‍ക്കാര്‍ ആശുപ ത്രികളെ ആശ്രയിക്കേണ്ടി വരികയാണ്.കോവിഡിനെ തുടര്‍ന്ന് സ്വ കാര്യ ബസുകളുടെ സര്‍വ്വീസ് കുറഞ്ഞ സാഹചര്യത്തില്‍ ഇത് ജന ങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.ഈ സാഹചര്യത്തില്‍ എത്ര യും വേഗം സ്ഥിരം ഡോക്ടറെ ആരോഗ്യ ഉപകേന്ദ്രത്തില്‍ നിയമി ക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു കച്ചേരിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി ധര്‍ണ നടത്തി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാല ക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.ഡോക്ടറെ നിയമിക്കാത്തത് നാടിനോ ടുള്ള അവഗണനയാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹൈമില്‍ അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ ഗ്രസ് സെക്രട്ടറി ടി.കെ ഇപ്പു,മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്ര ട്ടറി നൗഫല്‍ താളിയില്‍,ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം സെക്രട്ടറി യൂസഫ് പച്ചീരി, ഫൈസല്‍ താളിയില്‍,കെ.എസ്.യു എടത്തനാട്ടകര മണ്ഡലം പ്രസിഡന്റ് സി.കെഷാഹിദ്,ആസിഫ് സി.ടി, ഷഹല്‍, വസിം,മുന്ന, മുഹമ്മദ് റബീഹ്, മുഹമ്മദ് അജ്മല്‍, ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.