അഗളി:പുതൂര്‍ പഞ്ചായത്തിലെ കിണറ്റുക്കര,മേല ഭൂതയാറിലെ കുള്ളാട് വനമേഖലകളില്‍ വനംവകുപ്പ് നടത്തിയ തെരച്ചിലില്‍ രണ്ട് തോട്ടങ്ങളിലെ 393 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു.കിണറ്റുകര ഊരിനടുത്ത് പക്കിമലയില്‍ നാല് മാസം വളര്‍ച്ചയെത്തിയ 263 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.കുള്ളാട് വനത്തില്‍ 130 ചെടി കളും നശിപ്പിച്ചു.ഡെപ്യുട്ടി റേഞ്ചര്‍ വീരേന്ദ്രകുമാര്‍,സിഎഫ്ഒ പാഞ്ചന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രജിത,അബ്ദുള്‍ സാദിക്ക്, ട്രൈബല്‍ വാച്ചര്‍മാരായ മാരിയപ്പന്‍ കവിത എന്നിവര്‍ പങ്കെടുത്തു.
ഇക്കഴിഞ്ഞ 27ന് പാടവയല്‍ കുറുക്കത്തിക്കല്ല് വനമേഖലയില്‍ വനം വകുപ്പുമായി ചേര്‍ന്ന് പാലക്കാട് എക്‌സൈസ് ഐബിയും അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും അഗളി റേഞ്ചും ചേര്‍ന്ന് നട ത്തിയ പരിശോധനയില്‍ ചെറിയ കഞ്ചാവ് തോട്ടം കണ്ടെത്തിയി രുന്നു.ഇവിടെയുണ്ടായിരുന്ന 175 കഞ്ചാവ് ചെടികള്‍ എക്‌സൈസ് നശിപ്പിച്ചിരുന്നു.അട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് കൃഷി വ്യാപ കമായെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.