മണ്ണാര്‍ക്കാട്: സാമ്പത്തിക സംവരണത്തിന് 2019 ജനുവരി 12 മുതല്‍ കേരളത്തില്‍ മുന്‍കാല പ്രാബല്യം നല്കാന്‍ നിയമ ഭേഭഗതി നടത്തണ മെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്സിക്യൂട്ടീവ് യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.സാമ്പത്തികമായ പരിഗണനകള്‍ പ്രാതിനിധ്യം നല്കുന്നതില്‍ കണക്കിലെടുക്കേണ്ടതി ല്ല എന്ന വാദം എല്ലാ ജനങ്ങളുടേയും സമഗ്രവികസനത്തിനും തുല്യ നീതിക്കും വിരുദ്ധമാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുവാന്‍ അര്‍ഹതയുള്ളതുപോലെ തന്നെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ വിവേചനം കൂടാതെ പ്രാതിനിധ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. സംവരണേതര വിഭാഗങ്ങളിലുള്ള ജനനം കാരണം തുല്യനീതി നിഷേധിക്കുന്നത് അനീതിയാണ്. സംവരണേതര വിഭാ ഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ ക്കുള്ള പത്ത് ശതമാനം ഇ.ഡബ്ല്യു.എസ് സംവരണത്തെ സവര്‍ണ്ണ സംവര ണമെന്ന് ആക്ഷേപിക്കുന്നത് അപലപനീയമാണ്. ഇത് സംവരണേ തര വിഭാഗങ്ങളിലെ പാവപ്പെട്ടവരോടുള്ള കടുത്ത വെല്ലുവിളിയാ ണെന്നും യോഗം വിലയിരുത്തി.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നി ല്ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇ.ഡബ്ല്യു.എസ് സംവരണം ഏര്‍പ്പെ ടുത്തിയത് പൊതുവിഭാഗത്തില്‍ നിന്നാണ്. അതിനാല്‍ ഇ.ഡബ്ല്യു. എസ് സംവരണം നിലവിലുള്ള സംവരണത്തെയോ നിലവില്‍ അത് ലഭിക്കുന്നവരുടെ അവസരങ്ങളെയോ ബാധിക്കുന്നില്ല. കൂടാതെ കേരളത്തില്‍ ഇ.ഡബ്ല്യു.എസ് സംവരണം ഏര്‍പ്പെടുത്തിയിട്ട് മാസ ങ്ങള്‍ കഴിഞ്ഞിട്ടാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും പി.എസ്.സി യും സംസ്ഥാനത്ത് സംവരണം നടപ്പിലാക്കിയത്. കേന്ദ്ര സര്‍ക്കാരും കേരളം ഒഴികെയുള്ള മറ്റ് വിവിധ സംസ്ഥാന സര്‍ക്കാരുകളും കഴിഞ്ഞ വര്‍ഷം തന്നെ ഇ.ഡബ്ല്യു.എസ് സംവരണം നടപ്പാക്കിയിരുന്നു. ഏറെ വൈകി കേരളത്തില്‍ ലഭ്യമായ ഈ തുല്യനീതിയെ സംഘടിത സാമൂദായിക സംഘടനകള്‍ എതിര്‍ക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയു ടെ ഒരു മാനദന്ധമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 5 ഏക്കര്‍ കൃഷി ഭൂമിയെന്ന പരിധി കേരളത്തില്‍ 2.5 ഏക്കറായി കുറച്ചത് മൂലം മല യോര മേഖലയില്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവ ധി കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം അന്യമായി മാറിയിരിക്കുന്നു. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വന്യമൃഗശല്യവും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷക കുടുംബങ്ങള്‍ ക്ക് ഭൂപരിധിയുടെ പേരില്‍ ഇ.ഡബ്ല്യു.എസ് സംവരണം നിഷേധി ക്കുന്നത് കടുത്ത അനീതിയാണ്. പഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 2.5 ഏക്കര്‍ എന്ന ഭൂമിപരിധി ഉയര്‍ത്തണ മെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടു കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ മാത്യൂ കല്ലടി ക്കോട്, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേര്‍ളി റാവു, സെക്രട്ടറിമാരായ ജെയിംസ് പോളക്കാട്ടില്‍, സണ്ണി ഏറനാട്ട്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് അബ്രഹാം തെങ്ങുംപള്ളില്‍, ജെയിംസ് പാറയില്‍, സാനി ആന്റണി എന്നിവര്‍ സംസാരിച്ചു.