കോട്ടോപ്പാടം: പഞ്ചായത്തിലെ മേക്കളപ്പാറയില്‍ ജനവാസ കേന്ദ്ര ത്തിലിറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. മേക്ക ളപ്പാറ,താന്നിക്കുഴി ഭാഗങ്ങളില്‍ കഴിഞ്ഞ രാത്രിയിലാണ് കാട്ടാന കളിറങ്ങിയത്.പടിഞ്ഞാറെ വഴിപ്പറമ്പന്‍ വത്സല,കുറ്റിക്കാട്ടില്‍ തോ മസ്,വാഴക്കുഴിയില്‍ ജോയി,വാഴക്കുഴിയില്‍ റോസ എന്നിവരുടെ കൃഷിയാണ് ആനകള്‍ നശിപ്പിച്ചത്.വനത്തില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ആനകളെത്തിയത്.ഈ ഭാഗത്ത് ആദ്യമായാണ് കാട്ടാനകളിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടു കര്‍ ടോര്‍ച്ച് തെളിച്ചും പാട്ട കൊട്ടിയുമാണ് കാട്ടാനകളെ തുരത്തി യത്.ജനവാസ കേന്ദ്രത്തിലേക്ക് കാട്ടാനകളെത്തിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.സമീപ കാലത്തായി കാട്ടാന, കാട്ടുപന്നി, കുരങ്ങ്,മയില്‍ എന്നി വന്യജീവികളുടെ ശല്ല്യം രൂക്ഷമാണന്ന് പ്രദേശവാസികളായ സോണി പ്ലാത്തോട്ടം,നിജോ എന്നിവര്‍ പറഞ്ഞു.പുലിയും ഭീതിയാണ്. വന്യമൃഗശല്ല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ കുഞ്ഞിമോള്‍ തോമസും നാട്ടുകാരും ആവശ്യപ്പെട്ടു.