കല്ലടിക്കോട്:കരിമ്പ പഞ്ചായത്തില്‍ തെരുവ് നായകള്‍ രോഗാതുര മാവുകയും ചാവുകയും ചെയ്യുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കു ന്നു.അയ്യപ്പന്‍ കോട്ട,എരുമേനി,വെട്ടം ഭാഗത്താണ് രോഗം ബാധിച്ച് തെരുവ് നായ്ക്കള്‍ ചത്തത്.നായ്ക്കള്‍ ശോഷിച്ച് അവശരായി ചത്ത് വീഴുകയാണ് ചെയ്യുന്നത്.കനൈന്‍ ഡിസ്റ്റമ്പര്‍ എന്ന രോഗമാണ് കാരണമെന്നും നായ്ക്കളില്‍ നിന്നും നായ്ക്കളി ലേക്ക് മാത്രം പകരു ന്ന വൈറസ് ബാധയാണിതെന്നാണ് മൃഗസംര ക്ഷണ വകുപ്പ് പറയു ന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ അറിയിച്ചു. സംഭവ സ്ഥലങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീയും ഡോ സുവര്‍ണയും സന്ദര്‍ശിച്ചു.തെരുവ് നായ്ക്ക ളുമായി വളര്‍ത്ത് നായക്കള്‍ ഇടപഴകാതെ സംരക്ഷിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.ഒരാഴ്ചക്കാലമായി രോഗം അയ്യപ്പന്‍കോട്ട, എരുമേനി, വെട്ടം ഭാഗങ്ങളിലെ നായ്ക്കളില്‍ കണ്ട് വരുന്നുണ്ട്. ഭക്ഷ ണംകഴിക്കാതിരിക്കല്‍,ഛര്‍ദ്ദി,വയറിളക്കം,അവശത എന്നിവയാണ് ലക്ഷണങ്ങള്‍.പത്തോളം നായ്ക്കള്‍ വൈറസ് ബാ ധിച്ചതായാണ് പറയപ്പെടുന്നത്.ഇവയെ ജീവകാരുണ്യ പ്രവര്‍ത്തകരാ യ ഷമീറും പ്രജുവും ചേര്‍ന്നാണ് കുഴിച്ചിട്ടത്.കോവിഡ് കാലത്ത് നായ്ക്കളില്‍ കണ്ട് വരുന്ന രോഗം ജനങ്ങളെയും പരിഭ്രാന്തിയിലാ ക്കുന്നു.രോഗവു മായി ബന്ധപ്പെട്ട് ആശങ്കകളോ പ്രശ്‌നങ്ങളോ ഉണ്ടാകുന്ന സാഹച ര്യത്തില്‍ മൃഗാശുപത്രിയുമായോ പഞ്ചായത്തുമായോ ബന്ധപ്പേട ണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.