മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രിയും പ്രതിഭാധനനായ ഭരണാധികാരിയു മായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ.എസ് .ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീ കാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ്സിന് നവംബര്‍ 2 ന് എല്‍.പി വിഭാഗം സ്‌കൂള്‍തല മത്സരങ്ങളോടെ തുടക്കമാകും.യു.പി വിഭാഗം 4 നും ഹൈസ്‌കൂള്‍ വിഭാഗം 5നും നടക്കും.കോവിഡ് പശ്ചാ ത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനിലൂടെയാണ് മത്സരം.ഉപജില്ലാത ല മത്സരങ്ങള്‍ 11നും ജില്ലാതലം 16,17 തീയ്യതികളിലും സംസ്ഥാനത ലം 23നും നടക്കും. എല്‍.പി വിഭാഗത്തിന് ഉപജില്ല വരെയും യു.പി വിഭാഗത്തിന് റവന്യൂ ജില്ലവരെയും എച്ച്.എസ് വിഭാഗത്തിന് സം സ്ഥാനതലം വരെയും മത്സരമുണ്ടാകും.മത്സര വിജയികള്‍ക്ക് വി വിധ സമ്മാനങ്ങളും പ്രശംസാപത്രവും നല്‍കും.സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലെ എല്‍.പി, യു.പി,ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക ള്‍ ക്ക് അറിവുത്സവത്തിലെ പ്രാഥമിക ഘട്ടത്തില്‍ മത്സരിക്കു ന്നതിനാ യി നിശ്ചിത തീയ്യതികളില്‍ വൈകിട്ട് 8 മുതല്‍ 8.30 വരെ http://kstu.in സൈറ്റില്‍ ക്വിസ് ലിങ്ക് ലഭ്യമാകും. ജില്ലയിലെ വിദ്യാല യങ്ങളില്‍ ക്വിസ് മത്സരം നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോടും സെക്രട്ടറി നാസര്‍ തേളത്തും അറിയിച്ചു. വിശദവിവര ങ്ങള്‍ക്ക്: 9447743117,9946836622