മണ്ണാര്‍ക്കാട്:തെങ്കരയില്‍ മരിച്ച അംഗനവാടി വര്‍ക്കര്‍ക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.പറമ്പില്‍പീടിക ഹുസൈന്റെ ഭാര്യ സറഫുന്നിസ (44) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 20ന് ഇവര്‍ക്ക് പനി ആരംഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അന്ന് ത്‌നനെ കോവിഡ് പരിശോധ നടത്തിയതില്‍ ഫലം നെഗറ്റീവ് ആയിരുന്നു.ഇന്നലെ രാത്രിയില്‍ പനി കലശലാവുകയും നഗരത്തിലെ സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ എത്തിക്കുകയും ഇവിടെ നിന്ന് മദര്‍ കെയര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയുമായിരുന്നു.പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.അരയങ്കോട് അംഗനവാടി വര്‍ക്കറാണ് മരിച്ച സറഫുന്നിസ.