മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 7,516 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ കണ്ണൂര്‍, 21 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 53 പേര്‍ എറണാകുളം, 63 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് 276 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 109 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍, ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 454 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.111 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 79,105 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 76952 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 321 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു.പുതുതായി 418 സാമ്പിളുകള്‍ അയച്ചു. 24,244 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. 16,491 പേര്‍ രോഗമുക്തി നേടി. ഇനി 1057 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 1,64,782 പേരാണ് ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1,362 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15765 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -49 പേർ
ഒറ്റപ്പാലം സ്വദേശികൾ- 36 പേർ
കുലുക്കല്ലൂർ സ്വദേശികൾ- 14 പേർ
ഓങ്ങല്ലൂർ സ്വദേശികൾ -12 പേർ
പുതുശ്ശേരി സ്വദേശികൾ-11 പേർ
തിരുവേഗപ്പുറ സ്വദേശികൾ -10 പേർ വീതം
മുതുതല, പട്ടാമ്പി സ്വദേശികൾ -8 പേർ വീതം
ആനക്കര, കുഴൽമന്ദം, പെരിങ്ങോട്ടുകുറിശ്ശി, വിളയൂർ സ്വദേശികൾ – 7 പേർ വീതം
അകത്തേത്തറ, മണ്ണാർക്കാട് സ്വദേശികൾ -6 പേർ വീതം
കൊപ്പം സ്വദേശികൾ-5 പേർ
ചിറ്റൂർ-തത്തമംഗലം നഗരസഭ, നെന്മാറ, പല്ലശ്ശന സ്വദേശികൾ-4 പേർ വീതം
അലനല്ലൂർ, കൊടുമ്പ്, നാഗലശ്ശേരി, നെല്ലായ, തച്ചനാട്ടുകര, തൃത്താല, വടവന്നൂർ സ്വദേശികൾ-3 പേർ വീതം
ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കൊടുവായൂർ, കോട്ടായി, കുത്തനൂർ, മരുതറോഡ്, മാത്തൂർ, മേലാർകോട്, പട്ടഞ്ചേരി, പെരുമാട്ടി, പുതുപ്പരിയാരം, തച്ചമ്പാറ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ – 2 പേർ വീതം
ആലത്തൂർ, എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂർ, കരിമ്പുഴ, കോങ്ങാട്, കുമരംപുത്തൂർ, ലക്കിടി പേരൂർ, മലമ്പുഴ, മങ്കര, മണ്ണൂർ, പറളി, പട്ടിത്തറ, പെരുവമ്പ്, പൊൽപ്പുള്ളി, പുതുനഗരം, തെങ്കര, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വടക്കഞ്ചേരി സ്വദേശികൾ – ഒരാൾ വീതം
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 26) വൈകിട്ട് 7 വരെ പോലീസ് നടത്തിയ പരിശോധനയിൽ 10 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 204 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 204 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.