അലനല്ലൂര്‍:എടത്തനാട്ടുകര ചിരട്ടക്കുളം കുന്നപ്പള്ളി കോളനിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കുടിവെളള പദ്ധതി യാഥാ ര്‍ത്ഥ്യമായി.ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലു ള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കി യത്.കോളനിയിലെ 30 കുടുംബങ്ങളുള്‍പ്പടെ അമ്പതിലേറെ കുടും ബങ്ങള്‍ക്ക് കുടിവെള്ള പദ്ധതി പ്രയോജനപ്പെടും.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പികെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം എം ജിനേഷ് അധ്യക്ഷനാ യി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അഫ്‌സറ, ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ കെ.ടി.അബ്ദുള്‍ നാസര്‍, കെ.പി.യഹിയ, കെ.പി. യാക്കൂബ്, കെ.പി.സുനില്‍കുമാര്‍, സനൂഷാ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.