ഷോളയൂര്‍:അട്ടപ്പാടിയില്‍ നടന്ന വരുന്ന ആത്മഹത്യയുടെ പശ്ചാ ത്തലത്തില്‍ ഷോളയൂര്‍ കുടുംബ ആരോഗ്യ കേന്ദ്രവും മട്ടത്ത്ക്കാട് ആദിസെന്ററും സംയുക്തമായി വരഗപ്പടി ഊരില്‍ ബോധവ ല്‍ക്ക രണ ക്ലാസ് സംഘടിപ്പിച്ചു.ഷോളയൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം പരിധിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 13 വയസ്സുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേരാണ് ആത്മഹത്യ ചെയ്തത്.ഈ സാഹച ര്യത്തില്‍ മാനസിക പിന്തുണ നല്‍കുക,കുട്ടികളിലെ പിരിമുറുക്ക ങ്ങള്‍ തരണം ചെയ്യുക,കോവിഡ് പ്രതിരോധം,പോക്‌സോ നിയമം, കൗമാര വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കി.ഡോക്യുമെന്ററി പ്രദര്‍ശനവും ലഘുലേഖ വിതരണവും നടന്നു.ഷോളയൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീ സര്‍ ഡോ.അരുണ്‍ അല്‍ഫോണ്‍സ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. എസ് കാളിസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ഫാ.ലെനിന്‍ ആന്റണി,മാനസിക ആരോഗ്യ കൗണ്‍സിലര്‍ അശ്വതി യു,കോര്‍ഡിനേറ്റര്‍ വിപിന്‍ലാല്‍ പി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ഉമേഷ് രാജ് ആര്‍ ബി, രവി എസ്, എസ് ടി പ്രമോട്ടര്‍ രാജേ ശ്വരി,വെള്ളക്കുളം പ്രമോട്ടര്‍ സുരേഷ് ,ആശ വര്‍ക്കര്‍ വള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.