പാലക്കാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗയായി എസ്.എം.എസ് ക്യാമ്പെയിന് പുറമെ നവരാത്രി ഉത്സവകാലം മുന്നി ല്‍ കണ്ട് ജില്ലാ ഭരണകൂടം എസ്.ടി.എസ് ക്യാമ്പൈനിനും തുടക്ക മിട്ടു.’ സ്റ്റേ ഇന്‍സൈഡ്’, ടെസ്റ്റിംഗ് , ‘സെല്‍ഫ് കെയര്‍ ‘ എന്നീ ആശ യങ്ങളാണ് എസ്.ടി.എസ് ക്യാമ്പെയിനായി നടത്തുന്നത്.ജില്ലാ ഭരണ കൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), നെഹ്‌റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പെയിന്‍. ജില്ലാ കളക്ടറുടെ ചേംമ്പറില്‍ പോസ്റ്റര്‍ പ്രകാശനം ഡി ബാലമുരളി നിര്‍വ്വ ഹിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് പരിചിതമാണെങ്കിലും ഉത്സവക്കാലത്തെ തിരക്കും മറ്റും കണക്കിലെടുത്ത് കുട്ടികള്‍ – മുതിര്‍ന്നവര്‍ – മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്നും കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു.അസിസ്റ്റന്റ് കളക്ടര്‍ ധര്‍മലശ്രീ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെല്‍വരാജ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡി നേറ്റര്‍ അനില്‍കുമാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം, എന്നിവര്‍ പങ്കെടുത്തു.
പ്രചാരണത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അംഗ ങ്ങള്‍ പങ്കെടുത്ത സൈക്കിള്‍ പ്രചരണ റാലി ജില്ലാ കലക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ക്യാമ്പെയിന്റെ ഭാഗമായി ചുമരെഴുത്ത്, കത്തെഴുത ല്‍, ഉപന്യാസം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ജില്ലയിലെ വിവിധയിടങ്ങളില്‍ നെഹ്‌റു യുവകേന്ദ്ര അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രചരണ റാലി നടന്നു.