മണ്ണാര്‍ക്കാട്: നഗരത്തിലെ എഎം സിറ്റി പ്ലാസ കോംപ്ലക്‌സില്‍ പ്രവ ര്‍ത്തിച്ച് വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തില്‍ റവന്യു സംഘം പരിശോധന നടത്തി ഓഫീസ് സീല്‍ ചെയ്തു.നിക്ഷേപ തട്ടി പ്പുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്ന സ്ഥാപനത്തിന്റെ ശാഖകളിലൊന്നാണിത്.ഷോപ്പിംഗ് കോംപ്ലക്‌സില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി സ്ഥാപനം അടച്ച് പൂട്ടി കിടക്കുകയായിരുന്നു. വസ്തു വകകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് റെവ ന്യു സംഘം വെള്ളിയാഴ്ച റെയ്ഡിനെത്തിയത്.കളക്ടറുടെ നിര്‍ദേശ പ്ര കാരം വൈകീട്ട് നാല് മണിയോടെ താലൂക്ക് ഡെപ്യുട്ടി തഹസില്‍ ദാര്‍ വി ചന്ദ്രബാബു,രാമന്‍കുട്ടി,വില്ലേജ് ഓഫീസര്‍ സി വിനോദ്, വില്ലേജ് അസിസ്റ്റന്റ് ബിജു,ഡ്രൈവര്‍ പ്രമോദ് എന്നിവരുടെ നേതൃ ത്വത്തിലുള്ള റെവന്യു സംഘമാണ് പോലീസിന്റെ സഹായത്തോ ടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പരിശോധിച്ചത്.സ്ഥാപനത്തിന് അകത്തെ സാധനങ്ങളെല്ലാം ബന്തവസ്സിലെടുത്ത ശേഷം സീല്‍ ചെയ്താണ് സംഘം മടങ്ങിയത്.