മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യ ത്തിൽ കുമരംപുത്തൂരിൽ റിസോഴ്സ് റിക്കവെറി ഫെസിലിറ്റി സെ ന്റർ (പ്ലാസ്റ്റിക് ബെയ്ലിങ്) തുടങ്ങി. യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷരീഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹംസ, മുൻ ബ്ലോക്ക് പ്രസിഡന്റ് യൂസഫ് പാലക്കൽ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അലവി, ജനപ്ര തിനിധികളായ രാജൻ ആമ്പാടത്ത്, വി.പ്രീത, രുഗ്മിണി കുഞ്ചീര ത്ത്, ബി.ഡി.ഒ ചന്ദ്രമോഹനൻ, എ.എക്സി.ഇ അനിലകുമാരൻ, ജി.ഇ.ഒ ആദർശ്, അബു വറോടൻ തുടങ്ങിയവർ സംബന്ധിച്ചു.വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഇനി തരംതിരിച്ച് ബെയ്ലിംഗ് യൂനിറ്റിലെ യന്ത്രസഹായത്തോടെ കെട്ടു കളായി തരംതിരിക്കും. ഇവ പിന്നീട് റീ സൈക്ലിംഗ് പ്ലാന്റുകളി ലേക്ക് കൈമാറുകയും ചെയ്യുന്നരീതിയിലാണ് ബെയ്ലിംഗ് യൂനി റ്റിന്റെ പ്രവര്‍ത്തനം. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃ ത്വത്തിലാണ് യൂണിറ്റ് സ്ഥാപിച്ചത്. 2018-19 വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി 9.75 ലക്ഷം രൂപ ചിലവിലാണ് ഇത് നടപ്പിലാക്കിയ ത്.അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിര പ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലുള്ള പ്ലാസ്റ്റിക്കുകളാണ് ഇവിടേക്ക് എത്തിക്കുക. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഹരി തകര്‍മസേന അംഗങ്ങളാണ് പ്ലാസ്റ്റിക് ശേഖരിക്കുക.