മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടത്ത് മാതൃകാ അംഗന്‍വാടി യാഥാര്‍ത്ഥ്യമായി. ഇരുനില കെട്ടിടത്തില്‍ അത്യാധു നിക സൗകര്യങ്ങളോടെയാണ് ആംഗന്‍വാടി നിലകൊള്ളുന്നത്. എന്‍. ഷംസുദീന്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപയും പഞ്ചായത്തിന്റെ 15 ലക്ഷവുമുള്‍പ്പെടെ 45 ലക്ഷംരൂപ ചിലവില്‍ ആറായിരത്തോളം സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടം പൂര്‍ത്തീകരിച്ച ത്.ഹൈടെക് ക്ലാസ് റൂമുകള്‍, വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, വയോജനങ്ങള്‍ക്കുള്ള വിശ്രമമുറി, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള സൗകര്യം, ഓഫീസ് റൂം, അടുക്കള, കുളിമുറികളും ടോയ്ലറ്റുകളും, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ചുറ്റുമതില്‍ തുടങ്ങിയ സൗക ര്യങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ആംഗന്‍വാടി. പൊതുപ്രവര്‍ത്തകയും പയ്യനെടം സ്വദേശിനിയുമായിരുന്ന പരേതയായ മേരി ഐസക് ആണ് കെട്ടിടത്തിനാവശ്യമായ സ്ഥലം നല്‍കിയിരുന്നത്.
അംഗനവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ നിര്‍വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേ ഴ്സണ്‍ മഞ്ജുതോമസ്, സിഡിപിഒ ബീന, അസി. എഞ്ചിനീയര്‍ റഷീദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്രീലത, വിവിധ ഗുണഭോക്തൃ സമിതി അംഗങ്ങള്‍, ആംഗന്‍വാടി വര്‍ക്കര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.