മണ്ണാര്‍ക്കാട്:ഒരു ചെറിയ കോണ്‍ക്രീറ്റ് ഷെഡ്ഡും,ഒരു ക്രോസ് ബാറും. വെള്ളവും വെളിച്ചവുമില്ല.ആകെയുള്ളത് രണ്ട് ജീവനക്കാരും. ആന മൂളി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ചിത്രമാണിത്.നൂതന സംവിധാന ങ്ങളുമായി ചെക്ക്‌പോസ്റ്റുകള്‍ നിലകൊള്ളുന്ന പുതിയകാലത്ത് പര മ്പരാഗത ഉപകരണങ്ങളും പരാധീനതകളും പേറിയാണ് ആനമൂളി യിലെ ചെക്കിംഗ് സ്റ്റേഷന്റെ നില്‍പ്പ്.മണ്ണാര്‍ക്കാട് താലൂക്കിനേയും തമിഴ്‌നാടിനേയും ബന്ധിപ്പിക്കുന്ന ഇടനാഴിയായ അട്ടപ്പാടി റോഡി ലെ ആനമൂളി ഫോറസ്റ്റ് ചെക്കിംഗ് സ്‌റ്റേഷന് ചന്ദനക്കടത്തിന്റെയും കള്ളപ്പണത്തിന്റേയും ലഹരിമാഫിയകളുടേയുമെല്ലാം ഒഴുക്കിന് തടയിട്ട കഥകളൊക്കെ പറയാനുണ്ട്.കാലം ഇത്ര പുരോഗമിച്ചിട്ടും ആനമൂളി ചെക്ക്‌പോസ്റ്റിന് പറയത്തക്ക പുരോഗമനമൊന്നും വന്നി ട്ടില്ല.
അട്ടപ്പാടിയിലൂടെ അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാടിലേക്കും തിരിച്ചും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാവുന്നതിനാല്‍ തിരക്കേറിയ പാതയാണ് മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡ്.ചരക്കുവാ ഹനങ്ങള്‍ നിരന്തരം ചുരമിറങ്ങിവരുന്ന പാതയില്‍ വാഹന പരിശോ ധയ്ക്ക് ചെക്ക്പോസ്റ്റ് ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്.ചരക്കു വാഹ നങ്ങളുടെ പരിശോധനയ്ക്കാവശ്യമായ സ്‌കാനര്‍ സംവിധാനമോ ഇലക്ട്രിക് സ്‌കാനര്‍ ഘടിപ്പിച്ച ക്രോസ് ബാറോ,സിസിടിവി ക്യാമറ യോ ഇവിടെയില്ല.കമ്പിപ്പാരയും വൈദ്യുതിയുടെ അഭാവത്തില്‍ രാ ത്രി പരിശോധനയ്ക്ക് ടോര്‍ച്ചും മാത്രമാണ് ജീവനക്കാര്‍ക്ക് ആശ്രയം. ആനശല്യംനേരിടുന്ന പ്രദേശംകൂടിയാണിത്.ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചാല്‍ ചെക്കിംഗ് സ്്റ്റേഷനും പ്രദേശവാസികള്‍ക്കും രാത്രി കാല യാത്രക്കാര്‍ക്കും ഏറെ ഗുണപ്രദമാകുമെന്നരിക്കെ ഇക്കാര്യ ത്തില്‍ നടപടി ക്രമങ്ങള്‍ നീണ്ടുപോകുകയാണ്.ജീവനക്കാരുടെ കുറവാകട്ടെ മറ്റുള്ളവര്‍ക്ക് ജോലിഭാരവും വര്‍ധിപ്പിക്കുന്നു.ഒരു വാര്‍ഡനെ കൂടി ഇവിടേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാവുന്നതേയുള്ളൂ.
നിലവിലുള്ള ക്രോസ് ബാര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞിരുന്നു. സിസിടിവി ക്യാ മറ ഇല്ലാത്തതിനാല്‍ വാഹനത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കാനായില്ല.സ്‌കാനര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും ആവ ശ്യത്തിന് ജീവനക്കാരേയും ചെക്കിംഗ് സ്റ്റേഷന് ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.അധികൃര്‍ കനിയണം ഫോറസ്റ്റ് ചെക്കിംഗ് സ്‌റ്റേഷനും കാലോചിതമായി പരിഷ്‌കരിക്കപ്പെടാന്‍.