ആലത്തൂര്‍: മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പുതുതായി നിര്‍മിച്ച കഫ്റ്റീരിയയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്‍, വൈസ് പ്രസിഡന്റ് സതി ഉണ്ണി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത ടീച്ചര്‍, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി കെ. ജി. അജേഷ് എന്നിവര്‍ പങ്കെടുക്കും.
മംഗലം ഡാം ഉദ്യാന പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സതീഷ്, വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഐ. സുബൈര്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.