അലനല്ലൂര്‍:പൊന്‍പാറയില്‍ വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാ മറകളില്‍ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല.കഴിഞ്ഞ ദിവ സവം പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് വനംവകുപ്പ് ഓലപ്പാറ ഭാഗത്തായി സ്ഥാപിച്ച രണ്ട് ക്യമാറകളി ലെ ദൃശ്യങ്ങള്‍ വനപാലകര്‍ പരിശോധിക്കുകയായിരുന്നു.കഴിഞ്ഞ വെളളിയാഴ്ച ചോലമണ്ണ് റോഡില്‍ വെച്ച് നാലംഗ സംഘം പുലിയെ കണ്ടതായാണ് പറയുന്നത്.ഇതിന് ശേഷം തിങ്കളാഴ്ച രാതി പത്തരയോ ടെ പൊന്‍പാറയില്‍ തോട്ടുപുറത്ത് ബക്കര്‍ വീടിന് സമീപത്തെ തോട്ടത്തില്‍ രണ്ട് പുലികളെ കണ്ടതായും അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് വനപാലകര്‍ എത്തി പരിശോധന നടത്തിയതില്‍ തോട്ടത്തില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.പിന്നീട് ഇന്ന് ക്യാമറകളിലെ ദൃശ്യങ്ങള്‍ വനപാലകര്‍ പരിശോധിക്കുകയായിരു ന്നു.കുറച്ച് കാലങ്ങളായി വന്യജീവിയുടെ സാന്നിദ്ധ്യം പ്രദേശത്തു ണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.സമീപകാലത്തായി വളര്‍ത്തു മൃഗങ്ങള്‍ ആക്രമിക്കപ്പെടുന്നതും പതിവായി.ഈ സാഹര്യത്തില്‍ മറ്റൊരിടത്തേക്ക് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് വനംവകുപ്പിന്റെ നീക്കം.അടുത്ത ദിവസം തന്നെ ക്യാമറകള്‍ പ്രദേശത്ത് സ്ഥാപിക്കുമെന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.