അലനല്ലൂര്‍: ഉപ്പുകുളം പൊന്‍പാറ ഭാഗത്ത് നാട്ടുകാര്‍ കണ്ട പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചു.ചോലമണ്ണ് സ്വ ദേശികളായ തമ്പി കോന്നംചിറയില്‍,വിനോദ് വയലില്‍,വിഷ്ണു വട ക്കേക്കര,സനീഷ് ചാമക്കാലായില്‍ എന്നിവര്‍ പൊന്‍പാറയില്‍ നി ന്നും വീട്ടിലേക്ക് വാഹനത്തില്‍ മടങ്ങുമ്പോള്‍ പുലിയെ കണ്ടെന്നാ ണ് പറയുന്നത്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സം ഭവം.ഇതേ തുടര്‍ന്ന് രാത്രി തന്നെ നാട്ടുകാര്‍ വനം വകുപ്പ് അധികൃ തരുമായി ചര്‍ച്ച നടത്തി ജനങ്ങളുടെ ഭീതി അകറ്റാനാവശ്യമായ നട പടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെ ട്ടിരു ന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകീട്ടോടെ ഓലപ്പാറ ഭാഗത്തായി രണ്ടിടങ്ങളില്‍ വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.
ക്യാമറയ്ക്ക് പുറമേ പുലിക്കെണി കൂടി സ്ഥാപിക്കണമെന്ന് നാട്ടു കാര്‍ ആവശ്യപ്പെട്ടെങ്കിലും പുലിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന പക്ഷം കെണി സ്ഥാപിക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം അയ്യപ്പന്‍ കുറൂപ്പാടത്ത്, ബഷീര്‍ പടുകുണ്ടിന്‍, മാമച്ചന്‍, അഭിലാഷ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ തിരുവിഴാം കുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാര്‍, സൈ ലന്റ് വാലി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.എ മുഹമ്മദ് ഹാഷിം, സെക്ഷന്‍ ഓഫീസര്‍ ഒ.ഹരിദാസ്, ബീറ്റ് ഓഫീസര്‍മാരായ എസ്. പ്രശാന്ത്, കെ.എ പ്രദീപ്, എ.പ്രതീഷ് എന്നിവരുടെ നേതൃത്വത്തി ലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.
ഏതാനം കാലങ്ങളായി സമീപ പ്രദേശങ്ങളില്‍ വന്യമൃഗശല്ല്യം രൂക്ഷമാണ്. പൊന്‍പാറയില്‍ തന്നെ സ്വാകര്യ വ്യക്തിയുടെ വളര്‍ ത്തുനായയെ മാസങ്ങള്‍ക്ക് മുമ്പ് അജ്ഞാത ജീവി കൊന്ന് തിന്നിരു ന്നു.എടത്തനാട്ടുകര ടൗണിനോട് ചേര്‍ന്ന പട്ടിശ്ശേരിയില്‍ ആടിനെ അജ്ഞാത ജീവി കൊന്ന് തിന്നത് ആഴ്ചകള്‍ക്ക് മുമ്പാണ്. വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പുലിയാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.ഇങ്ങിനെയിരിക്കെയാണ് കഴിഞ്ഞ രാത്രി നാട്ടു കാരായ നാല് പേര്‍ പുലിയെ കണ്ടതായി അറിയിക്കുന്നത്.ഇതോടെ പ്രദേശത്തിന്റെ ഭീതി ഇരട്ടിച്ചു.നാല് വര്‍ഷം മുമ്പ് പൊന്‍പാറയില്‍ നിന്നും ഒരു പുലിയെ കെണി വെച്ച് പിടികൂടിയിരുന്നു.