മണ്ണാര്‍ക്കാട്:അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ (നീറ്റ്) യി ല്‍ മണ്ണാര്‍ക്കാടിനും റാങ്കിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ് ഷമീല്‍ കല്ലടി.ഒരു തവണ വഴുതിപ്പോയ ജയത്തെ കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടുമാണ് ഷമീല്‍ ഇത്തവണ മുറു കെ പിടിച്ചത്.നീറ്റ് പരീക്ഷയില്‍ ജനറലില്‍ 78-ാം റാങ്കാണ് ഷമീലിന്. കമ്മ്യൂണിറ്റി റാങ്ക് 13 ഉം.ഡല്‍ഹി എയിംസില്‍ പ്രവേശനം നേടാനാ ണ് ശ്രമം.
മണ്ണാര്‍ക്കാട് സെന്റ് ഡൊമിനിക്ക് സ്‌കൂളില്‍ നിന്നും പത്താം തരം കഴിഞ്ഞ് തൃശ്ശൂരില്‍ പ്രൊഫ പിസി തോമസ് ക്ലാസ്സസിലാണ് പ്ലസ് ടുപഠനത്തിനും കോച്ചിംഗിനുമായി ചേര്‍ന്നത്.കഴിഞ്ഞ വര്‍ഷവും നീറ്റ് പരീക്ഷ എഴുതിയിരുന്നു.585 ആയിരുന്നു സ്‌കോര്‍.പിന്നീട് പാ ലാ ബ്രില്ല്യന്റ് സറ്റഡി സെന്ററില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ചേരു കയായിരുന്നു.വിജയത്തെ ദൈവത്തിന്റെ അനുഗ്രഹമായി കാണു കയാണ് ഷമീല്‍.ഒപ്പം ഒരു സ്വപനം പൂവണിഞ്ഞ സന്തോഷത്തിലും.
പെരിമ്പടാരി കല്ലടി മഹലില്‍ ബിസിനസുകാരനായ വികെ കുഞ്ഞു മോന്റെയും എം.കെ സമീറയുടേയും മകനാണ് ഷമീല്‍ കല്ലടി. സഹോദരങ്ങള്‍: മിഷാല്‍ കല്ലടി, സനം കല്ലടി.