പാലക്കാട്: ജോസ് കെ മാണിയെയും, പാര്‍ട്ടിയേയും, ഇടതുമുന്നണി യിലെടുക്കുന്നതിന് മുന്‍പ് മാണിയുടെ ബഡ്ജറ്റ് അവതരണം തടസ്സ പെടുത്തി നിയമസഭയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയതിന് പരസ്യമായി പൊതു ജനത്തോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീ യ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.കൊറോണ കാല ത്ത് ബിജെപി പാലക്കാട് ജില്ലയിലെ പ്രവര്‍ത്തകര്‍ നടത്തിയ സേവന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയ ഇ-ബുക്ക് ന്റെ പ്രകാ ശന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി ജെ പിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം മാനുഷ്യ മൂല്യങ്ങള്‍ ഉള്‍കൊണ്ട താണെന്നും സേവനം പാര്‍ട്ടിയുടെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു.കൊറോണ കാലത്ത് ഭരണത്തിന്റെ തണലില്‍ അഴിമതി നടത്തിയ പാര്‍ട്ടിയാണ് സി പി എം. എന്നാല്‍ ബി ജെ പി പ്രവര്‍ത്ത കര്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് പ്രവര്‍ത്തിക്കുകയാണ് ഈ മഹാമാരി കാലത്തും. സാധാരണക്കാരന് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല നരേന്ദ്ര മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവല്‍ പ്രശ്‌നങ്ങളറിയുന്ന സര്‍ക്കാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല ഉപാദ്ധ്യക്ഷന്‍ കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ഇ – ബുക്കിന്റെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാലന്‍ കെ.എം.ഹരിദാസ് യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഇ.പി നന്ദകുമാര്‍.ടി.ശങ്കരന്‍ കുട്ടി, എം.പി.സതീഷ് കുമാര്‍.എ.പി.പ്രസാദ്, കെ.ശിവദാസ്, എം.പി മുരളി വി.ബി.മുരളി’ രുഗ്മിണി ടീച്ചര്‍, പ്രസാദ്, സുമ, ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!