തച്ചമ്പാറ:വീട്ടുവളപ്പിലെ മീന്‍ കുളത്തിന് മുകളിലിട്ട വലയില്‍ കുടു ങ്ങിയ ആളെ കണ്ട് തെക്കുമ്പുറത്ത് തേക്കത്ത് ഉമ്മര്‍ കുട്ടി ആദ്യ മൊന്ന് ഞെട്ടി.ജീവി ചിറക് വിരിച്ചപ്പോള്‍ ഞെട്ടല്‍ കൗതുകത്തിലേ ക്ക് വഴി മാറി.ലോകത്ത് തന്നെ അപൂര്‍വ്വമായി കാണുന്ന ചിത്രശലഭ ത്തെ പോലുള്ള ചിത്ര വവ്വാ ലായിരു ന്നു അത്.
തെളിച്ചമുള്ള ഓറഞ്ചും കറുപ്പും നിറത്തില്‍ ചിറകുകളുള്ള വവ്വാല്‍. രാവിലെ പത്ത് മണിയോടെയാണ് ഉമ്മറിന്റെ ശ്രദ്ധയില്‍ പെട്ടത്. മകന്‍ മിഥിലാജ് ഗൂഗിളില്‍ കയറി അതിഥിയുടെ ചരിത്രം പരിശോ ധിച്ചപ്പോഴാണ് ആള് ചില്ലറക്കാരനല്ലെന്ന് പിടികിട്ടിയത്.പിന്നീട് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.വനപാലകരെത്തി വവ്വാലിനെ കൊണ്ട് പോയി.
ചിത്രവവ്വാല്‍ എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം കെറിവൗള പിക്ട എന്നാണ്.പെയിന്റഡ് ബാറ്റ് എന്നും അറിയപ്പെടും.ശലഭങ്ങളെ പോലെ മുകളിലേക്കും താഴേ ക്കും ചിറകടിച്ച് പറക്കുന്ന ഈ വവ്വാല്‍ ഇന്ത്യയ്ക്ക് പുറമേ ബ്രൂണോ, കംബോഡിയ,ചൈന,ഇന്ത്യ,ഇന്തോനേഷ്യ,മലേഷ്യ,നേപ്പാള്‍,ശ്രീലങ്ക,വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ് കണ്ട് വരുന്നത്.വരണ്ട മരത്തോ പ്പുകളാണ് ആവാസവ്യവസ്ഥ.വാഴത്തോപ്പുകളിലെ ഉണങ്ങിയ ഇല കള്‍ക്കിടയിലാണ് ഇവയെ കണ്ട് വരുന്നത്.കുഞ്ഞന്‍ വവ്വാലിന് ഏതാണ്ട് അഞ്ച് ഗ്രാം തൂക്കമേ വരൂ.