ചിറ്റൂര്‍:കൊടുവായൂര്‍ അങ്ങാടി മേഖലയില്‍ കോവിഡ് വ്യാപനം നി യന്ത്രണ വിധേയമായതിനാല്‍ പാലക്കാട് – കൊടുവായൂര്‍ റോഡ് മേരിയന്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെ യും ചിറ്റൂര്‍ റോഡ് നൊച്ചൂര്‍ ജംഗ്ഷന്‍ മുതല്‍ ആലത്തൂര്‍ റോഡ് പിട്ടുപീടിക ജംഗ്ഷന്‍ വരെയും കുഴല്‍മന്ദം റോഡ് നവക്കോട് പാലം വരെയുമുള്ള റോഡുകളുടെ ഇരുവശത്തും 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളെ നിബന്ധനകളോടെ കണ്ടൈന്‍മെന്റ് സോണി ല്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
പ്രദേശത്ത് പാലിക്കേണ്ട നിബന്ധനകള്‍
1.കോവിഡ് രോഗലക്ഷണം ഇല്ലാത്തവര്‍ മാത്രമേ കടകള്‍ / സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടുള്ളൂ.
2. കൊടുവായൂര്‍ അങ്ങാടിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതാണ്. ആളുകള്‍ കൂടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്.
3. കടകള്‍ / സ്ഥാപനങ്ങളില്‍ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തേണ്ടതാണ്.
4. എല്ലാ വ്യക്തികളും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. കൈകള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനം കട/ സ്ഥാപന ഉടമ ഉറപ്പു വരുത്തണം.
5. ഒരേ സമയത്ത് അകത്തേയ്ക്ക് പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം കട/ സ്ഥാപനത്തിന്റെ വിസ്തൃതി അനുസരിച്ച് നിജപ്പെടുത്തി തിരക്ക് നിയന്ത്രിക്കണം.
6. ചുമട്ടു തൊഴിലാളികളുടെ വിശ്രമ കേന്ദ്രങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക.
7. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ സ്ഥാപന ഉടമകള്‍, തൊഴിലാളികള്‍ നിര്‍ബന്ധമായും പങ്കെടുത്ത് കോവിഡ് ടെസ്റ്റിന് വിധേയമാകണം.