കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം ഏഴുമാസത്തെ ഇടവേള യ്ക്കുശേഷം സഞ്ചാരികള്‍ക്കായി തുറന്നു.കോവിഡ് മാനദണ്ഡങ്ങ ള്‍ കൃത്യമായി പാലിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് സന്ദര്‍ശക രെ ഇന്ന് മുതല്‍ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങി.രാവിലെ പത്തിനാണ് ഉദ്യാനം തുറന്നത്. ആദ്യദിനമായതിനാല്‍ വൈകുന്നേ രം അഞ്ചുവരെ നൂറോളം സന്ദര്‍ശകര്‍മാത്രമേ എത്തിയുള്ളൂ. ഏഴര വരെയാണ് ഉദ്യാനത്തിന്റെ പ്രവര്‍ത്തനം.മാസ്‌ക്കുകള്‍ നിര്‍ബന്ധ മാക്കിയും കൈകള്‍ സാനിറ്റൈസറിംഗ് ചെയ്യിപ്പിച്ചുമാണ് ആളുക ളെ കടത്തിവിടുന്നത്.സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവ ശ്യകതയെപ്പറ്റിയും ജീവനക്കാര്‍ നിര്‍ദേശം നല്‍കി. ഉദ്യാനത്തിലെ കൈവരികളും ഇരിപ്പിടങ്ങളും മറ്റും ഇടയ്ക്കിടെ ജീവനക്കാര്‍ സാ നിറ്റൈസറിംഗ് ചെയ്യുന്നുണ്ട്. സഞ്ചാരികളുടെ ഇഷ്ടവിനോദമായ പെഡല്‍ബോട്ടിംഗ് ആരംഭിച്ചിട്ടില്ല. നിലവില്‍ ഷട്ടറുകള്‍ തുറന്നതി നാല്‍ ചെക്ക്ഡാമില്‍ നീരൊഴുക്കും ജലവ്യതിയാനം ഉയര്‍ന്നതിനാ ലുമാണ് പെഡല്‍ബോട്ടിംഗ് ആരംഭിക്കാത്തതെന്ന് ഡാം മാനേജര്‍ ജിതേഷ് പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 12നാണ് കാ ഞ്ഞിരപ്പുഴ ഉദ്യാനം അടച്ചിട്ടത്.ഏഴുമാസത്തെ അടച്ചിടലില്‍ സര്‍ ക്കാരിന് നഷ്ടമാക്കിയത് ലക്ഷങ്ങളുടെ വരുമാനമാണ്. സാധാരണ ഗതിയില്‍ ആഘോഷ വേളകളിലും സ്‌കൂള്‍ അവധിക്കാലത്തും മൂന്നര ലക്ഷം രൂപവരെ വരുമാനം ഒരുമാസം ഇവിടെ ലഭിക്കാറുണ്ട്. ശനി, ഞായര്‍ അവധി ദിവസങ്ങളില്‍ ആയിരത്തിനടുത്തോ അതി ലധികമോ സഞ്ചാരികളാണ് ഇവിടെ എത്താറുണ്ടായിരുന്നത്. ജില്ല യ്ക്കകത്തു നിന്നു മാത്രമല്ല മലപ്പുറം ഉള്‍പ്പടെയുള്ള ജില്ലക്കാരുടെ യും ഇഷ്ടവിനോദസഞ്ചാരകേന്ദ്രമാണ് കാഞ്ഞിരപ്പുഴ ഉദ്യാനം.

മുതിര്‍ന്നവര്‍ക്ക് 25 ഉം കുട്ടികള്‍ക്ക് 12 രൂപയുമാണ് സന്ദര്‍ശക ഫീസ്. മാനേജര്‍ക്ക് പുറമെ പതിനഞ്ചോളം ജീവനക്കാരാണ് ഉദ്യാനത്തിലു ള്ളത്. അടച്ചിടല്‍ സമയത്ത് ഉദ്യാനത്തിന്റെ ശുചീകരണവും മോടി പിടിപ്പിക്കലും മറ്റു നവീകരണപ്രവൃത്തികളും സാധാരണഗതിയില്‍ തന്നെ നടന്നുവന്നിരുന്നു.ഇതിനാലാണ് സര്‍ക്കാര്‍ നിര്‍ദേശംവന്ന സമയത്തുതന്നെ ഉദ്യാനം തുറന്നുപ്രവര്‍ത്തിക്കാനായതും. പ്രകൃതി യൊരുക്കുന്ന വിരുന്ന് കാണാന്‍ സഞ്ചാരികള്‍ക്ക് കാഞ്ഞിരപ്പുഴ യിലേക്ക് വരാം.ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന വാക്കോടന്‍ മലയും അണക്കെട്ടും ഉദ്യാനവുമെല്ലാം കണ്‍കുളിര്‍ക്കെ കാണാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!