പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ എല്ലാ വിഭാഗം കുട്ടികള്‍ക്കും വിവേചനരഹിതവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി നാടിന്റെ ഭാവിയെ സുരക്ഷിതമാക്കാ നുള്ള ഇടപെടലാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസരംഗത്ത് നിര്‍വ ഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാ നത്തെ സമ്പൂര്‍ണ ഹൈടെക് സ്‌കൂളുകളുടെ പദ്ധതി പൂര്‍ത്തീകര ണം പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായി രുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറി. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താ രാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എല്ലാ സ്‌കൂളു കളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയിരി ക്കുകയാ ണ്. വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതും അത്യധികം ശോചനീയ വസ്ഥയിലും നിന്നിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ ചുറ്റുപാടുകളില്‍ നിന്നും ഓരോ വര്‍ഷവും പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളു ടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്ലെത്തി. സംസ്ഥാനത്തെ അക്കാദമിക നിലവാരത്തിലുള്ള വലിയ വര്‍ധവ് രാജ്യത്തുടനീളം ശ്രദ്ധയാകര്‍ഷിക്കുയാണെന്നും ഏറ്റവും കുറഞ്ഞ ചിലവിലും സമയത്തിലും പദ്ധതി പൂര്‍ത്തിയാക്കാനായെന്നും മുഖ്യമന്ത്രി അറിയിച്ചു.

2017 ലാണ് കൈറ്റിന്റെ നേതൃത്വത്തില്‍ ആദ്യഘട്ടമായി 189 സ്‌കൂ ളുകളിലെ എല്‍.പി, യു.പി ക്ലാസുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിച്ചത്. പിന്നീട് 11275 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഇന്ന് പൂര്‍ത്തീക രിക്കുകയും ചെയ്തു. അതോടൊപ്പം എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള 45000 ക്ലാസ്സുകളിലും ഹൈടെക് ലാബുകള്‍ പൂര്‍ത്തിയാക്കി. ഈ രണ്ടു പദ്ധതികളുടേയും ഭാഗമായി ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലായി 3,74,274 ഉപക രണങ്ങളാണ് നല്‍കിയത്. കിഫ്ബി അനുവദിച്ച 793.5 കോടി യില്‍ നിന്നും 595 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കിയ ത്. കൈറ്റ് നല്‍കിയ രണ്ടു ലക്ഷത്തോളം ലാപ്ടോപുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചതിനാല്‍ മൂന്നു കോടി രൂപ ലാഭിക്കാനും സഹായിച്ചു.

ലഭ്യമായ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് നവസാങ്കേതികാധിഷ്ടിത വിദ്യാഭ്യാസം നല്‍കു ന്നതിനായി അധ്യാപകര്‍ക്ക് ഐ.ടി പരിശീലനം നല്‍കാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണക്കാലത്തും വിദ്യാഭ്യാസ ത്തില്‍ വിടവില്ലാതെ വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് നല്‍കി. ജൂണ്‍ ഒന്നു മുതല്‍ 2650 ഡിജിറ്റല്‍ ക്ലാസ്സുകളാണ് കുട്ടികള്‍ക്കായി ഫസ്റ്റ് ബെലിലൂടെ വിക്ടേസ് ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കാലതാമസമില്ലാതെ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായി. ചിറ്റൂര്‍ ഗവ. ബോയ്‌സ് സ്‌കൂളില്‍ നടന്ന പ്രാദേശിക പരിപാടി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!