കാഞ്ഞിരപ്പുഴ:പഞ്ചായത്തിലെ അമ്പംകടവില്‍ കോല്‍പ്പാടം പുഴ യ്ക്ക് കുറുകെതടയണ നിര്‍മിക്കാന്‍ തീരുമാനം. പൂഞ്ചോല, മാന്തോ ണി ആനമൂളി ഭാഗത്തെ രൂക്ഷമായ വരള്‍ച്ചാ പ്രതിരോധത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന തിനും കാര്‍ഷിക അഭിവൃദ്ധി യ്ക്കും വേണ്ടിയാണ് തടയണ നിര്‍മി ക്കുന്നത്.56 ലക്ഷം രൂപ സര്‍ ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കാഞ്ഞി രപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍ ജലവിഭവ വകു പ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തടയണക്ക് ഫണ്ട് ലഭ്യമായത്.മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍മാണ ചുമതല. 2021 മാര്‍ച്ച് 31നകം തടയണ നിര്‍മാണം പൂര്‍ത്തീ കരിക്കും.പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് പി മണികണ്ഠന്‍,മൈനര്‍ ഇറിഗേഷന്‍ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജയകൃഷ്ണന്‍, അ സി. എഞ്ചി നീയര്‍ രഘു,പഞ്ചായത്ത് അസി.എഞ്ചിനീയര്‍ അജേഷ്, ഓവര്‍സി യര്‍ ബൈജു എന്നിവര്‍ സന്ദര്‍ശിച്ചു.15 ദിവസത്തിനകം ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കുമെന്ന് മൈനര്‍ ഇറിഗേഷന്‍ അസി .എഞ്ചി നീയര്‍ രഘു അറിയിച്ചു.