മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല ബി.എ അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിലെ 2017-20 ബാച്ച് വിദ്യാര്‍ത്ഥികളായ പി.എ നിഹാലക്ക് ഒന്നാം റാങ്കും,കെ.നാഹിലക്ക് രണ്ടാം റാങ്കും എസ്.ജെ ഫാഇസിന് മൂന്നാം റാങ്കും ലഭിച്ചു.കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ പരീക്ഷയില്‍ ടി.ഷഹര്‍ബാന് നാലാം റാങ്കും ലഭി ച്ചു.കല്ലടിക്കോട് പെരുമ്പുളളി അബ്ദുറഹ്മാന്‍ ലൈല എന്നിവരുടെ മകളാണ് ഒന്നാം റാങ്ക് ലഭിച്ച നിഹാല.അലനല്ലൂര്‍ പാലക്കാഴി കൂരി ക്കാടന്‍ സക്കീര്‍ ഹുസൈന്‍ നഫീസ എന്നിവരുടെ മകളാണ് രണ്ടാം റാങ്ക് ലഭിച്ച നാഹില.ഒലവക്കോട് എസ്.എസ് സൈദ് ജലാലുദ്ദീന്റ്റെ യും പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പി.എം ഹബീബയുടെയും മകനാണ് മൂന്നാം റാങ്ക് ലഭിച്ച ഫാഇസ്.തിരുവിഴാംകുന്ന് തോണിക്കട വന്‍ മുഹമ്മദ് ഖദീജ ദമ്പതികളുടെ മകളാണ് മാസ് കമ്മ്യൂണി ക്കേഷനില്‍ റാങ്ക് ലഭിച്ച ഷഹര്‍ബാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!