മണ്ണാര്‍ക്കാട് :സ്വര്‍ണ്ണക്കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക,ഹത്‌റാസിലെ പെണ്‍കുട്ടിയുടെ കുടുംബ ത്തിന് നീതി ഉറപ്പാക്കുക,കാര്‍ഷിക ബില്‍ റദ്ദാക്കുക എന്നീ ആവ ശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പ്രതി ഷേ ധ സമരം ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.എ സലാം മാസ്റ്റര്‍ അദ്ധ്യക്ഷനായി. ഡി.സി. സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,വി.വി ഷൗക്കത്ത ലി,ഫായിദ ബഷീര്‍, ജോ ഷി,ഗിരീഷ് ഗുപ്ത,വര്‍ഗ്ഗീസ്, അയ്യപ്പന്‍, ജയ പ്രകാശ് വാഴോത്ത്, കറൂ ക്കന്‍ മുഹമ്മദാലി,കെ.സി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.